Image

30,000 രൂപക്ക്‌ മുകളിലുള്ള ഇടപാടുകള്‍ക്ക്‌ പാന്‍കാര്‍ഡ്‌ നിര്‍ബന്ധം

Published on 19 January, 2017
30,000 രൂപക്ക്‌ മുകളിലുള്ള ഇടപാടുകള്‍ക്ക്‌ പാന്‍കാര്‍ഡ്‌ നിര്‍ബന്ധം

ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരെ കര്‍ശന നടപടി എടുക്കുന്നതിന്റെ ഭാഗമായി 30,000 രൂപക്ക്‌ മുകളിലുള്ള ഇടപാടുകള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ പാന്‍കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നു.

ഇതുവഴി കുറഞ്ഞ തുകയുടെ ഇടപാടുകളും കേന്ദ്ര സര്‍ക്കാറിന്‌ നിരീക്ഷിക്കാന്‍ സാധിക്കും. നിശ്‌ചിത തുകക്ക്‌  മുകളിലുള്ള ഇടപാടുകള്‍ക്ക്‌ കാഷ്‌ ഹാന്‍ഡലിങ്‌ ചാര്‍ജ്‌ ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാറിന്റെ പരിഗണനയിലാണ്‌.

നേരത്തെ 50,000 രൂപക്ക്‌ മുകളിലുള്ള ഇടപാടുകള്‍ക്കായിരുന്നു പാന്‍കാര്‍ഡ്‌നിര്‍ബന്ധമാക്കിയിരുന്നത്‌. ഇതു സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രബജറ്റില്‍ ഉണ്ടാവുമെന്നാണ്‌ സൂചന.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക