Image

ന്യൂയോര്‍ക്ക്‌ ഫയര്‍ഫൈറ്റര്‍ ഗ്രാജുവേഷന്‍ ചടങ്ങുകളില്‍ അനുമോദനങ്ങളേറ്റുവാങ്ങി ഷെയ്‌ന്‍ ജേക്കബ്‌

Published on 19 January, 2017
ന്യൂയോര്‍ക്ക്‌ ഫയര്‍ഫൈറ്റര്‍ ഗ്രാജുവേഷന്‍ ചടങ്ങുകളില്‍ അനുമോദനങ്ങളേറ്റുവാങ്ങി ഷെയ്‌ന്‍ ജേക്കബ്‌

ന്യൂയോര്‍ക്ക്‌: ഫയര്‍ ആന്‍ഡ്‌ എമര്‍ജന്‍സി
ര്‍വീസിന്റെ റോക്‌ ലന്‍ഡ്‌ കൗണ്ടി ഓഫിസ്‌ 21-ാമത്‌ ഫയര്‍ഫൈറ്റര്‍ ഗ്രാജുവേഷന്‍ ചടങ്ങുകള്‍ ജനുവരി 17ന്‌ പൊമോണയിലെ റോക്‌ ലന്‍ഡ്‌ ഫയര്‍ ട്രെയിനിംഗ്‌ സെന്ററില്‍ നടത്തി. 

130 മണിക്കൂറിലേറെ ട്രെയിനിംഗ്‌ കഴിഞ്ഞ 21 ലേറെ വിദ്യാര്‍ഥികള്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റെ ഫയര്‍ ഫൈറ്റര്‍ 1 പ്രോഗ്രാം പാസായി.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ലൈഫ്‌ മെമ്പറും കമ്മിറ്റി മെമ്പറുമായ ഷെയ്‌ന്‍ ജേക്കബ്‌ ഇന്റീരിയര്‍ ആന്‍ഡ്‌ എക്‌സ്റ്റീരിയര്‍ കോഴ്‌സുകള്‍ പാസായി ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റെ ഫയര്‍ഫൈറ്റര്‍ 1 എക്‌സാം പാസായവരില്‍ പെടുന്നു.

 ന്യൂയോര്‍ക്ക്‌ ഹില്‍ബേണ്‍  സെന്റ്‌ ജയിംസ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ ഇടവകാംഗവും സണ്‍ഡേസ്‌കൂള്‍ ടീച്ചറുമാണ്‌ ഷെയ്‌ന്‍ ജേക്കബ്‌. 

കോയമ്പത്തൂര്‍ കാരുണ്യ വാഴ്‌സിറ്റിയുടെ ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌ ബിരുദവും അമേരിക്കയില്‍ നിന്നും രണ്ട്‌ മാസ്റ്റേഴ്‌സ്‌ ബിരുദങ്ങളും ഷെയ്‌ന്‍ നേടിയിട്ടുണ്ട്‌. 

സ്‌കൂള്‍ ഡിസ്‌ട്രിക്‌ടിലെ ചീഫ്‌ ഇന്‍ഫര്‍മേഷന്‍ ഓഫിസറായ ഷെയ്‌ന്‍ കോങ്കേഴ്‌സ്‌  ഫയര്‍ ഡിപ്പാര്‍ട്‌മെന്റിനുവേണ്ടിയും തന്റെ സമയം പ്രതിഫലേഛയില്ലാതെ ചെലവഴിക്കുന്നു. 

ഫയര്‍ ഫൈറ്റര്‍ സെര്‍ട്ടിഫിക്കറ്റ്‌ നേടിയ ഷെയ്‌ന്‍ ജേക്കബിനെ ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ്‌ ഫിലിപ്പ്‌, അലക്‌സ്‌ മുരിക്കനാനി എന്നിവര്‍ അനുമോദിച്ചു. 

ലോക്കല്‍ ഫയര്‍ , ഇ എം എസ്‌ ഡിപ്പാര്‍ട്‌മെന്റുകളില്‍ ചേര്‍ന്ന്‌ തങ്ങളുടെ സമയവും സേവനവും സമൂഹത്തിനായി ചെലവഴിക്കാന്‍ കൂടുതല്‍ മലയാളികള്‍ സന്നദ്ധത കാട്ടണമെന്ന്‌ നേതാക്കള്‍ അഭ്യര്‍ഥിച്ചു.

 ഹഡ്‌സണ്‍വാലി അസോസിയേഷന്റെ 2017ലെ പ്രസിഡന്റായ ലൈസി  അലക്‌സും അസോസിയേഷന്‍ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ഷെയ്‌ന്‍ ജേക്കബിനെ അനുമോദിച്ചു. 
ന്യൂയോര്‍ക്ക്‌ ഫയര്‍ഫൈറ്റര്‍ ഗ്രാജുവേഷന്‍ ചടങ്ങുകളില്‍ അനുമോദനങ്ങളേറ്റുവാങ്ങി ഷെയ്‌ന്‍ ജേക്കബ്‌ന്യൂയോര്‍ക്ക്‌ ഫയര്‍ഫൈറ്റര്‍ ഗ്രാജുവേഷന്‍ ചടങ്ങുകളില്‍ അനുമോദനങ്ങളേറ്റുവാങ്ങി ഷെയ്‌ന്‍ ജേക്കബ്‌ന്യൂയോര്‍ക്ക്‌ ഫയര്‍ഫൈറ്റര്‍ ഗ്രാജുവേഷന്‍ ചടങ്ങുകളില്‍ അനുമോദനങ്ങളേറ്റുവാങ്ങി ഷെയ്‌ന്‍ ജേക്കബ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക