Image

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മെയ് 27നു കിഴക്കിന്റെ വെനീസില്‍

Published on 19 January, 2017
 ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മെയ് 27നു കിഴക്കിന്റെ വെനീസില്‍
ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയില്‍ മെയ്ക 27നു നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. ഫൊക്കാനാ എക്‌സികുട്ടീവ് കമ്മിറ്റി കൂടി തീരുമാനിച്ചതാണിത്.

തോമസ് ചാണ്ടി എം എല്‍ എ യുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടില്‍ വച്ചാണ് കേരളാ കണ്‍വന്‍ഷനു അരങ്ങുണരുക.  മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, എം.എല്‍ എ മാര്, സാമൂഹ്യ സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി വക്തികള്‍  പങ്കെടുക്കും .

തോമസ് ചാണ്ടി എം എല്‍ എ രക്ഷാധികാരിയായി വിപുലമായ കമ്മിറ്റി ഉണ്ടാക്കുമെന്നും തമ്പി ചാക്കോ അറിയിച്ചു .

ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , 
എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍,  ട്രെഷറര്‍ ഷാജി വര്‍ഗീസ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോര്‍ജി വര്‍ഗീസ്, ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പിള്ളില്‍ , വനിതാ വിഭാഗം ചെയര്‍ പേഴ്‌സണ്‍ ലീലാ മാരേട്ട് , എക്‌സികുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ കോണ്‍ഫറന്‍സ് കമ്മിറ്റിയിലാണ് കണ്‍വന്‍ഷന്‍ , തുടര്‍ന്നുള്ള  പരിപാടികള്‍ എന്നിവയെ കുറിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ഫൊക്കാനാ കേരള ടുറിസം പ്രോജക്ട് , ജീവ കാരുണ്യ പദ്ധതികള്‍ തുടങ്ങി നിരവധി കര്‍മ്മ പരിപാടികള്‍ക്ക് കണ്‍വന്‍ഷന്‍ വേദിയാകുമെന്നു തമ്പി ചാക്കോ അറിയിച്ചു .
 ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മെയ് 27നു കിഴക്കിന്റെ വെനീസില്‍ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മെയ് 27നു കിഴക്കിന്റെ വെനീസില്‍ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മെയ് 27നു കിഴക്കിന്റെ വെനീസില്‍ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മെയ് 27നു കിഴക്കിന്റെ വെനീസില്‍ ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ മെയ് 27നു കിഴക്കിന്റെ വെനീസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക