ന്യൂയോര്‍ക്ക്: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ജയ്‌ഹിന്ദ് ടിവി
ന്യൂയോര്‍ക്ക് സ്റ്റുഡിയോ സന്ദര്‍ശിച്ചു. ജയ്‌ഹിന്ദ് ടിവി റീജിയണല്‍ മാനേജര്‍
ജിന്‍സ് മോന്‍ പി. സക്കറിയ, പാസ്റ്റര്‍ വര്‍ക്കി വര്‍ഗീസ്, കാമറാമാന്‍ സുനില്‍
മഞ്ഞനിക്കര, ജോര്‍ജ്‌കുട്ടി തുടങ്ങിയവര്‍ ചേര്‍ന്ന് രമേശ് ചെന്നിത്തലയെ
സ്വീകരിച്ചു.
ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ട്രഷറര്‍ ജോസ് തെക്കേടം,
ജയ്‌ഹിന്ദ് ടിവി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്‌കറിയ കരുവേലി, ഫ്രണ്ട്‌സ് ഓഫ്
തിരുവല്ല പ്രസിഡന്റ് ജേക്കബ് ഏബ്രഹാം തുടങ്ങിയവരും രമേശിനൊപ്പം ഉണ്ടായിരുന്നു.
പിന്നീട് നടന്ന പ്രത്യേക അഭിമുഖത്തില്‍ അമേരിക്കന്‍ മലയാളികളുടെ വിവിധ
പ്രശ്‌നങ്ങളെക്കുറിച്ചും, കേരള ഗവണ്‍മെന്റില്‍ അമേരിക്കന്‍ മലയാളികളുടെ പ്രഫഷണല്‍
നോളജുകള്‍ പ്രയോജനപ്പെടുത്തുന്നതിനേക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു. ഈ
പ്രത്യേക അഭിമുഖം ജൂലൈ രണ്ടാംതീയതി ജയ്‌ഹിന്ദ് ടിവിയില്‍ സംപ്രേഷണം ചെയ്യും.
സുനില്‍ മഞ്ഞനിക്കര അറിയിച്ചതാണിത്.