Image

മാഞ്ചസ്റ്ററില്‍ പുതുവര്‍ഷത്തിലെ ആദ്യത്തെ നൈറ്റ് വിജില്‍ 20ന്

Published on 19 January, 2017
മാഞ്ചസ്റ്ററില്‍ പുതുവര്‍ഷത്തിലെ ആദ്യത്തെ നൈറ്റ് വിജില്‍ 20ന്

      മാഞ്ചസ്റ്റര്‍: പുതു വര്‍ഷത്തിലെ ആദ്യ നൈറ്റ് വിജില്‍ മാഞ്ചസ്റ്റര്‍ ലോംഗ്‌സൈറ്റ് സെന്റ് ജോസഫ് ദേവാലയത്തില്‍ ജനുവരി 20ന് (വെള്ളി) നടക്കും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ നേതൃത്വം നല്കും. ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ബ്രദര്‍. ചെറിയാന്‍ സഹ ശുശ്രൂഷകനാകും. രാത്രി ഒന്പതു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയായിരിക്കും ശുശ്രൂഷകള്‍.

യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഫാ.ടോം ഉഴുവനാലിന്റെ മോചനത്തിനായി പ്രത്യേക നിയോഗം വച്ചുള്ള പ്രാര്‍ഥനകള്‍ നടക്കുന്ന നൈറ്റ് വിജിലിന് ജീസസ് യൂത്ത് ടീമംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും.
വിശുദ്ധ കുര്‍ബാന, അനുരഞ്ജന ശുശ്രൂഷകള്‍, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുന്പുന്ന സ്തുതിപ്പുകള്‍, ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക്: ജോബി വര്‍ഗീസ് 7825871317, ജയ്‌സണ്‍ മേച്ചേരി 7915652674

വിലാസം: St. Josephs Church, Portland Crescent, Longsight,
Manchester, M13 OBU. 

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക