Image

യുക്മ മിഡ് ലാന്‍ഡ്‌സ് റീജണ്‍ തെരഞ്ഞെടുപ്പ് 21 ന്

Published on 19 January, 2017
യുക്മ മിഡ് ലാന്‍ഡ്‌സ് റീജണ്‍ തെരഞ്ഞെടുപ്പ് 21 ന്


      ലണ്ടന്‍: യുക്മ മിഡ് ലാന്‍ഡ്‌സ് റീജണ്‍ തെരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21ന് വോള്‍വര്‍ ഹാംപ്ടണ്‍ യുകെകെസിഎ ഹാളിലേക്ക് മാറ്റി. പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് വേദി മാറ്റം. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന പൊതുയോഗത്തില്‍ പ്രസിഡന്റ്, നാഷണല്‍ കമ്മിറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ പ്രഖ്യാപിക്കും. 

വിവരങ്ങള്‍ക്ക്: ജയകുമാര്‍ നായര്‍ 07403223066.

വിലാസം: UKKCA HALL WOOD CROSS LANE BILSTON 
 WOLVERHAMPTON WV14 9BW 

റിപ്പോര്‍ട്ട്: ഡിക്‌സ് ജോര്‍ജ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക