Image

എസ്‌.എം.സി.സി ടാക്‌സ്‌ നിയമബോധന സെമിനാര്‍ വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 21 February, 2012
എസ്‌.എം.സി.സി ടാക്‌സ്‌ നിയമബോധന സെമിനാര്‍ വന്‍ വിജയം
ന്യൂയോര്‍ക്ക്‌: സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ റോക്ക്‌ലാന്റ്‌ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11-ന്‌ ശനിയാഴ്‌ച ചര്‍ച്ച്‌ സോഷ്യല്‍ ഹാളില്‍ നടത്തിയ ടാക്‌സ്‌ നിയമബോധന സെമിനാര്‍ വന്‍ വിജയമായി. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരും, വിവിധ വിസകളില്‍ ഇവിടെ വന്ന്‌ ജോലി നോക്കുന്നവരുമായുള്ളവരുടെ നാട്ടിലുള്ള ഭൂസ്വത്തുക്കളും ബാങ്ക്‌ നിക്ഷേപങ്ങളും ടാക്‌സ്‌ ഫയലിംഗില്‍ എങ്ങനെ റിപ്പോര്‍ട്ട്‌ ചെയ്യണം എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തിയ സംവാദം ഏവരുടേയും സംശയനിവാരണത്തിനുതകുന്നതായിരുന്നു.

സീറോ മലബാര്‍ റോക്ക്‌ലാന്റ്‌ മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ ടാക്‌സ്‌ ഫയല്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെ ഉത്‌ബോധിപ്പിച്ചുകൊണ്ട്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. ടാക്‌സ്‌ രംഗത്തെ പ്രമുഖരായ ജയിന്‍ ജേക്കബ്‌ സി.പി.എ, തോമസ്‌ ലൂക്ക്‌, ഇന്നസെന്റ്‌ ഉലഹന്നാന്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി സംസാരിച്ചു. പ്രമുഖ നിയമജ്ഞന്‍ അഡ്വ. വിനോദ്‌ കെയര്‍കെ ഇ.എസ്‌.ക്യു വില്ലുകളും എസ്റ്റേറ്റുകളും എങ്ങനെ തയാറാക്കാം എന്ന വിഷയത്തെ അധികരിച്ച്‌ സംസാരിച്ചത്‌ ഏവര്‍ക്കും പ്രയോജനപ്രദമാക്കി. എസ്‌.എം.സി.സി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അലക്‌സ്‌ തോമസ്‌ സ്വാഗതവും റോയ്‌ ആന്റണി നന്ദിയും പറഞ്ഞു.
എസ്‌.എം.സി.സി ടാക്‌സ്‌ നിയമബോധന സെമിനാര്‍ വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക