Image

ഫ്രാന്‍സിസ് തടത്തില്‍ എഴുതുന്ന നിലക്കാത്ത ഉലയിലെ ജ്വലിക്കുന ഓര്‍മ്മകള്‍

Published on 19 January, 2017
ഫ്രാന്‍സിസ് തടത്തില്‍ എഴുതുന്ന നിലക്കാത്ത ഉലയിലെ ജ്വലിക്കുന ഓര്‍മ്മകള്‍
കേരളത്തിലും അമേരിക്കയിലുമായി രണ്ടു ദശാബ്ദത്തിലേറെ പത്രപ്രവര്‍ത്തന രംഗത്തു തിളങ്ങിയ ഫ്രാന്‍സിസ് തടത്തില്‍ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓര്‍മ്മകള്‍ ഇ-മലയാളിയിലൂടെ പങ്കു വയ്ക്കുന്നു.

വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകില്‍, ഉറ്റവരുടെ സ്‌നേഹത്തിന്റെ തണലില്‍ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളാണിത്. 

ഇത് ആര്‍ക്കും ഒരു പാഠ പുസ്തകം കൂടിയാണ്. പ്രശ്‌നങ്ങളുടെ നേരിയ വെയിലേല്‍ക്കുമ്പോള്‍ തന്നെ വാടിത്തളര്‍ന്നു പോകുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത് ഫ്രാന്‍സിന്റെ ജീവിതവും രോഗത്തിനെതിരായ പോരാട്ടവും ആരിലും അവേശമുണര്‍ത്തുന്നതാണ്.

അനുഭവങ്ങളുടെ --നല്ലതും ചീത്ത
യുടക്കം-- ഉലയില്‍ ഊതിക്കാച്ചിയപ്പോള്‍ പ്രകാശം പരത്തുന്ന മുത്തുകളായി മാറിയ ഓര്‍മ്മക്കുറിപ്പുകള്‍ വായനക്കാരുടെ കാഴ്ചപ്പാടുകളുടെ ചക്രവാളങ്ങളെ വികസിപ്പിക്കുമെന്നുറപ്പ്.

ജനുവരി-20 വെള്ളി. അമേരിക്കയില്‍ പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നു. 20 ഫ്രാന്‍സിസിന്റെ ജീവിതത്തിലും വിലപ്പെട്ടത്. കാരണം നാളെ വായിക്കുക.

പുതിയ പംക്തി എല്ലാ വെള്ളിയാഴ്ചയും വായിക്കുക: നിലക്കാത്ത ഉലയിലെ ജ്വലിക്കുന ഓര്‍മ്മകള്‍

ലേഖകനെക്കുറിച്ച്

ഫ്രാന്‍സിസ് തടത്തില്‍ 

22 വര്‍ഷത്തെ പത്ര പ്രവര്‍ത്തന പരിചയം
11 വര്‍ഷത്തെ സജീവപ ത്രപ്രവര്‍ത്തനം/തുടര്‍ന്ന് അമേരിക്കയിലേക്കു കുടിയേറ്റം
അമേരിക്കയില്‍ 11 വര്‍ഷത്തെ ഫ്രീലാന്‍
സ്   ജേര്‍ണലിസം 

94-97 ല്‍ ദീപിക ജേര്‍ണലിസം ട്രെയ്‌നിയായി തുടക്കം
ആരംഭവും പരിശീലനക്കളരിയും തൃശൂര്‍
ഇക്കാലയളവില്‍ രണ്ട് അവാര്‍ഡുകള്‍
പ്രഥമ പുഴങ്കര ബാലനാരായണന്‍എന്‍ഡോവ്മന്റ്, പ്ലാറ്റൂണ്‍ പുരസ്‌കാരം (1997)

മികച്ച ലേഖകനുള്ള മാനേജിംഗ് എഡിറ്റര്‍ പുരസ്‌കാരം (1997)
1997-98 ദീപിക കൊച്ചി ബ്യൂറോ ചീഫ്
1998-ല്‍ ദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍/സബ്എഡിറ്റര്‍
1999-ല്‍ ദീപിക പാലക്കാട് ബ്യൂറോ ചീഫ്

2000-ല്‍ കോഴിക്കോട് രാഷ്ട്രദീപിക എഡിറ്റര്‍ ഇന്‍ ചാര്‍ജ്
അതേവര്‍ഷംകോഴിക്കോട ്ബ്യൂറോ ചീഫ്
(ഇക്കാലയളവില്‍ മാറാട് കലാപത്തെക്കുറിച്ചുംമുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍.മാറാട് കലാപത്തെക്കുറിച്ച് തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ പിന്നീട് മാറാടു കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു.

കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ' മഹാകവീ മാപ്പ് ' , പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ച് എഴുതിയ പരമ്പരകള്‍ തുടങ്ങിയവയിലൂടെ അവാര്‍ഡുകള്‍ . ദേശീയ/അന്തര്‍ദേശീയ, സംസ്ഥാനതല കായിക മല്‍സരങ്ങള്‍, സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവം റിപ്പോര്‍ട്ടിങ്ങ് കോഓര്‍ഡിനേറ്റര്‍, ദേശീയ സാഹിത്യോല്‍സവം, അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ടിങ്ങ്, കൂടാതെ നിരവധി ബ്രേക്കിംഗ് ന്യൂസുകള്‍ .

നിലവില്‍ അമേരിക്കന്‍ പ്രവാസികള്‍ക്കായി എഴുതുന്നു . അമേരിക്കന്‍ ചാനലുകളിലും സജീവം.

നേരത്തെ പ്രമുഖ അമേരിക്കന്‍ മലയാളി ചാനലായ എംസിഎന്‍ ചാനലിന്റെ ഡയറക്റ്റര്‍ ആയിരുന്നു . എംസിഎന്‍ ചാനലിനു വേണ്ടി കര്‍മവേദിയിലൂടെ എന്ന അഭിമുഖ പരിപാടിയിലൂടെപ്രമുഖ രാഷ്ട്രീയ സാമൂഹികസാമ്പത്തികആത്മീയ മേഖലയിലുള്ളവരെ പ്രവാസി മലയാളികള്‍ക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കന്‍ യുവജനങ്ങള്‍ക്കായി ഇന്ത്യ ദിസ് വീക്ക് എന്ന ന്യൂസ് റൗണ്ട് അപ് പ്രോഗ്രാമിന്റെ ഡയറക്റ്ററുമായിരുന്നു.

ഭാര്യ:നെസി തോമസ് തടത്തില്‍ (Acute Care Nurse Practitioner,
Associated, St. Barnabas Medical Center)
മക്കള്‍: ഐറിന്‍ എലിസബത്ത് തടത്തില്‍, ഐസക് ഇമ്മാനുവല്‍ തടത്തില്‍

കോഴിക്കോട് ദേവഗിരി കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന പരേതനായ പ്രൊഫ. ടി.കെ. മാണിയുടെയും , എലിസബത്ത് മാണിയുടെയും പതിനൊന്നു മക്കളില്‍ പത്താമനാണ് ലേഖകന്‍.
 
ഫ്രാന്‍സിസ് തടത്തില്‍ എഴുതുന്ന നിലക്കാത്ത ഉലയിലെ ജ്വലിക്കുന ഓര്‍മ്മകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക