രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളില്‍ നിന്നും
ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമീപനമാണ് അടുത്ത കാലത്തായി കേന്ദ്രത്തിലും സംസ്ഥാനത്തും
കണ്ടുവരുന്നതെന്നാണ് മനസ്സിലാക്കേണ്ടതെന്നു ഐഎന്‍ഒസി ,യുഎസ്എ, കേരള
ചാപ്റ്റര്‍ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍, പ്രസിഡന്റ ആര്‍ .ജയചന്ദ്രന്‍ എന്നിവര്‍
അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും ഗാന്ധിജിയെ
ഒഴിവാക്കുന്ന നടപടികള്‍ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍
പറഞ്ഞു.