Image

വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന്‌ ബി.ജെ.പി നേതാക്കള്‍

Published on 20 January, 2017
വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന്‌  ബി.ജെ.പി നേതാക്കള്‍

തിരുവനന്തപുരം: വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ ബി.ജെ.പി നേതാക്കള്‍.
ബി.ജെ.പി പ്രവര്‍ത്തകരുടെ ജീവന്‌ സുരക്ഷ കിട്ടാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്കും സുരക്ഷ വേണ്ടെന്നാണ്‌ നേതാക്കളുടെ നിലപാട്‌. ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരനും പി.കെ കൃഷ്‌ണദാസുമാണ്‌ വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന്‌ കേന്ദ്രത്തെ അറിയിച്ചത്‌.

കേരളത്തിലെ സാധാരണ ബി ജെ പി പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത സാഹചര്യത്തില്‍ തനിക്ക്‌ അനുവദിക്കപ്പെട്ട വൈ കാറ്റഗറി സുരക്ഷാ ആവശ്യമില്ലെന്ന്‌ പറഞ്ഞ്‌ പി.കെ കൃഷ്‌ണദാസ്‌ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ തനിക്കും സുരക്ഷ ആവശ്യമില്ലെന്ന്‌ വ്യക്തമാക്കി കുമ്മനവും രംഗത്തെത്തിയത്‌. 



ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്‌ണദാസ്‌, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി.രമേശ്‌ എന്നിവര്‍ക്കായിരുന്നു കേരളത്തില്‍ കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക