Image

നോട്ട്‌ പ്രതിസന്ധി ഉടന്‍ അവസാനിക്കും : ഊര്‍ജിത്‌ പട്ടേല്‍

Published on 20 January, 2017
നോട്ട്‌ പ്രതിസന്ധി ഉടന്‍ അവസാനിക്കും : ഊര്‍ജിത്‌ പട്ടേല്‍

ന്യൂദല്‍ഹി: നോട്ട്‌ അസാധുവാക്കലിനെ തുടര്‍ന്ന്‌ തിരികെ എത്തിയ പണം ബാങ്കുകള്‍ പെരുപ്പിച്ച്‌ കാണിച്ചുവെന്ന്‌ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത്‌ പട്ടേല്‍. നോട്ട്‌ പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പാലര്‍മെന്റ്‌ സമിതിക്ക്‌ ഉറപ്പ്‌ നല്‍കി.

അമ്പത്‌ ദിവസമാണ്‌ ആദ്യം റിസര്‍വ്‌ ബാങ്ക്‌ പറഞ്ഞിരുന്നത്‌. ഇപ്പോള്‍ എഴുപതി ദിവസമായി. ഈ കാലയളവിനുള്ളില്‍ കാര്യങ്ങള്‍ ഏതാണ്ട്‌ സാധാരണ നിലയിലായിട്ടുണ്ട്‌. നഗര മേഖലകളിലുള്ള പ്രശ്‌നങ്ങള്‍ ഏതാണ്ട്‌ പരിഹരിക്കാന്‍ കഴിഞ്ഞു. ഗ്രാമങ്ങളിലും ഏകദേശം ഭൂരിഭാഗം മേഖലകളിലും പണം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്‌. വളരെ വേഗം പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും. ഊര്‍ജിത്‌ പട്ടേല്‍ അറിയിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക