Image

റിക്കി ഗ്രെയുടെ വധശിക്ഷ വെര്‍ജീനിയായില്‍ നടപ്പാക്കി

Published on 20 January, 2017
റിക്കി ഗ്രെയുടെ വധശിക്ഷ വെര്‍ജീനിയായില്‍ നടപ്പാക്കി
റിച്ച്‌മോണ്ട്(വെര്‍ജീനിയ): ഒരു കുടുംബത്തിലെ പിതാവിനേയും, മാതാവിനേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ജനു.18 ബുധനാഴ്ച രാത്രി 10 മണിക്ക് ജറാട്ട് ഗ്രീന്‍സ് വില്ലി കറക്ഷണല്‍ സെന്ററില്‍ നടപ്പാക്കി.

2006 പുതുവര്‍ഷ പുലരിയില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നതോടെയാണ് ഭവനഭേദനത്തിനായി റിക്കി വീട്ടിനകത്തേക്ക് അപ്രതീക്ഷിതമായി പ്രവേശിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ വീട്ടിലുണ്ടായിരുന്ന ഭാര്യയേയും, ഭര്‍ത്താവിനേയും ഒമ്പതും, നാലും വയസ്സുളള രണ്ടു കുട്ടികളേയും ക്രൂരമായി മര്‍ദ്ദിക്കുകയും, കയറുകൊണ്ടു ബന്ധിച്ചു ഗളഛേദം നടത്തുകയുമായിരുന്നു. വീടിന്റെ ബെയ്‌സ്‌മെന്റില്‍ എല്ലാവരേയും കെട്ടിയിട്ട് വീടിന് തീകൊളുത്തുകയും ചെയ്താണ് പ്രതി സ്ഥലം വിട്ടത്.

വധശിക്ഷ സ്റ്റേ ചെയ്യണമെന്ന പ്രതിയുടെ അപ്പീല്‍ യു.എസ്. സുപ്രീം കോടതി വൈകീട്ട് 6 മണിയോടെ തള്ളി. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുകയായിരുന്നു.

മുപ്പത്തി ഒമ്പതു വയസ്സുള്ള റിക്കിയുടെ സിരകളിലേക്ക് വിഷമിശ്രിതം കടത്തിവിട്ട് നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു.

2017 ല്‍ അമേരിക്കയില്‍ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. ആദ്യത്തേതു ടെക്‌സസ്സിലായിരുന്നു. 1976 ല്‍ വധശിക്ഷ പുനസ്ഥാപിച്ചതു മുതല്‍ ഇതുവരെ 1450 പേരുടെ വധശിക്ഷ നടപ്പാക്കുന്നതു ക്രൂരമാണെന്നു ആരോപിച്ചു ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും വധശിക്ഷ നിര്‍ത്തലാക്കുന്നതിനെകുറിച്ചും വ്യക്തമായ തീരുമാനങ്ങള്‍ ഒന്നും തന്നെ ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല.

റിക്കി ഗ്രെയുടെ വധശിക്ഷ വെര്‍ജീനിയായില്‍ നടപ്പാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക