Image

കേരളത്തിലെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ഒ.എഫ് ബി.ജെ.പി യു.എസ്.എ

ജോയിച്ചന്‍ പുതുക്കുളം Published on 20 January, 2017
കേരളത്തിലെ കൊലപാതകരാഷ്ട്രീയത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് ഒ.എഫ് ബി.ജെ.പി യു.എസ്.എ
ന്യൂയോര്‍ക്ക്: പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണമേറ്റതിനു ശേഷം കേരളത്തില്‍ അടിക്കടി ബി ജെ പി /സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി യു എസ് എ ശക്തമായി അപലപിച്ചു.

ജീവഭയം കൊണ്ട് ആളുകളെ ബി ജെ പിയില്‍ നിന്ന് അകറ്റുകയാണ് ഇവരുടെ ഉദ്ദേശ്യം. അതുകൊണ്ടു കേന്ദ്രം ഇതിനെതിരെ ശക്തമായ നടപടിയെടുത്തു കുറഞ്ഞ പക്ഷം കണ്ണൂരിലെങ്കിലും അഫ്‌സ്പയുടെ (Armed Forces special protection Act) നിയന്ത്രണത്തിലാക്കണമെന്നും ഒരു പ്രസ്താവനയില്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു.

ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിക്കു വേണ്ടി ന്യൂയോര്‍ക്ക് കണ്‍വീനര്‍ ശിവദാസന്‍ നായര്‍ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു,
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക