Image

പ്രസിഡന്റായി ഡൊണള്‍ഡ് ജെ. ട്രമ്പ് സത്യപ്രതിജ്ഞ ചെയ്തു

Published on 20 January, 2017
പ്രസിഡന്റായി ഡൊണള്‍ഡ് ജെ. ട്രമ്പ് സത്യപ്രതിജ്ഞ ചെയ്തു
വാഷിംഗ്ടണ്‍, ഡി.സി. അമേരിക്കയില്‍ മാറ്റത്തിന്റെ തുടക്കം കുറിച്ച് പ്രസിഡന്റായി ഡൊണള്‍ഡ് ജെ. ട്രമ്പ് 45-ം പ്രസിഡന്റായി അധികാരമേറ്റു. ചീഫ് ജസ്റ്റീസ് ജോണ്‍ ജി. റോബര്‍ട്ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു.

എട്ടു വര്‍ഷമായി ഒരു കറുത്ത വര്‍ഗക്കാരന്‍ കയ്യടക്കിയ വൈറ്റ് ഹൗസ് തിരിച്ചു പിടിച്ച നിര്‍ണായക നിമിഷത്തില്‍ സാക്ഷികളാകാന്‍ എത്തിയവരില്‍ മഹാ ഭൂരിപക്ഷവും വെള്ളക്കാരായിരുന്നു.
ട്രമ്പിന്റെ പത്‌നി മെലനിയ ട്രമ്പ്, ജാക്വലിന്‍ കെന്നഡിയെ അനുസ്മരിപ്പിക്കുന്ന വേഷത്തില്‍ മിന്നിത്തിളങ്ങി.

മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് തുടങ്ങിയവര്‍ പങ്കെടുത്തു. വലിയ കര്‍ഘോഷത്തോടേയാണു തോറ്റ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ എതിരേറ്റത്
ഏതാനും നള്‍ മുന്‍പ് വരെ അമേരിക്കയിലെ കോടീശ്വരന്മാരില്‍ ഒരാളെന്ന നിലയില്‍ മാത്രം അറിയപ്പെട്ടിരുന്ന, പ്ലേബോയ് പരിവേഷമുള്ള ട്രമ്പിന്റെ പ്രസിഡന്റ് സ്ഥാനാരോഹണം പലര്‍ക്കും ഉള്‍ക്കൊള്ളാനാവത്ത അമ്പരപ്പാണു നല്‍കിയത്.
മുപ്പത്താറു വര്‍ഷം മുന്‍പ് റെയ്ഗന്‍ സത്യപ്രത്ജ്ഞ ചെയ്ത അതേ സ്ഥലത്താണു ട്രമ്പും സത്യപ്രതിജ്ഞ നടത്തിയത്.

ന്യു യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ കര്‍ദിനാള്‍ തിമത്തി ഡോളന്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് വിവിധ സഭാ വിഭാഗങ്ങളിലെ പാസ്റ്റര്‍മാര്‍ പ്രാര്‍ഥന നടത്തി.
സെനറ്റര്‍ റോയ് ബ്ലന്റ് ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി

സെനറ്റ് മൈനോറിട്ടി ലീഡര്‍ ന്യു യോര്‍ക്കില്‍ നിന്നുള്ള സെനറ്റര്‍ ചക്ക് ഷൂമര്‍ ആദ്യ ആശംസാ പ്രസംഗം നടത്തി. അമേരിക്കയുടെ സ്വാതന്ത്ര്യങ്ങളും വൈവിധ്യവും ഷൂമര്‍ എടുത്തു പറഞ്ഞത് ട്രമ്പും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സാകൂതം ശ്രവിച്ചു. ട്രമ്പിന്റെ പല നിലപടുകളോടുമുള്ള വ്യംഗ്യമായ ഒളിയമ്പുകള്‍ അടങ്ങിയതായിരുന്നു പ്രസംഗം.

തുടര്‍ന്നു സുപ്രീം കോടതി ജഡ്ജി കറുത്ത വര്‍ഗക്കാരനായ ക്ലാരന്‍സ് തോമസിനെ വൈസ് പ്രസിഡന്റിന്റെ സത്യ പ്രതിജ്ഞക്കു ക്ഷണിച്ചു. അതോടെ എല്ലാവരും എഴുന്നേറ്റു. തുടര്‍ന്നു ജഡ്ജി ചൊില്ലിക്കൊടുത്ത സത്യവാചകം പെന്‍സ് ഏറ്റു ചൊല്ലി. അപ്പോല്‍ സമയം 11.55

തുടര്‍ന്നു ചീഫ് ജസ്റ്റീസിനെ സത്യപ്രത്ജ്ഞക്കു ക്ഷണിച്ചു. രണ്ട് മിനിട്ടിനകം സത്യവാചകം ചൊല്ലി. ഭാര്യയെ ട്രമ്പ് ആലിംഗനം ചെയ്തു. സമയം ഉച്ചക്കു 12 മണി
പ്രസിഡന്റായി ഡൊണള്‍ഡ് ജെ. ട്രമ്പ് സത്യപ്രതിജ്ഞ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക