Image

താരപ്പൊലിമയില്‍ പ്രഥമ വനിതയും പ്രസിഡന്റ് ട്രമ്പിന്റെകുടുംബവും

Published on 20 January, 2017
താരപ്പൊലിമയില്‍ പ്രഥമ വനിതയും പ്രസിഡന്റ് ട്രമ്പിന്റെകുടുംബവും
പിന്നണിയില്‍ നിന്നു പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന പ്രഥമ വനിത മെലനിയ ട്രമ്പ് (46) സത്യ പ്രജ്ഞ വേളയില്‍ താര പദവിയാണു നേടിയത്. ഇളം നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞെത്തിയ അവര്‍ പ്രസിഡന്റ് ജോണ്‍ കെന്നഡിയുടെ ഭാര്യ ജാക്വലിന്‍ കെന്നഡിയെ ഓര്‍മ്മിപ്പിച്ചു. ഇരുവരുടെയും ചിത്രങ്ങള്‍ വച്ച് മാധ്യമങ്ങള്‍ താരതമ്യം നടത്തുകയും ചെയ്തു.
സ്ലൊവേനിയയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയമെലനിയക്ക് പക്ഷെ രാഷ്ട്രീയത്തിലൊന്നും കാര്യമായ താല്പര്യമില്ല. പുത്രന്‍ ബാരന്റെ (10 വയസ്) പഠനം പ്രമാണിച്ച് തല്‍ക്കാലംന്യു യോര്‍ക്കില്‍ തുടാനാണു അവരുടെ പരിപാടി. അതിനാല്‍ പ്രഥമ വനിത എന്ന നിലയിലുള്ള പല ചടങ്ങുകള്‍ക്കും ട്രമ്പിന്റെ മൂത്ത പുത്രി ഇവാങ്ക ട്രമ്പ് (35) ആയിരിക്കും കുറച്ചു നാളത്തേക്കെങ്കിലും രംഗത്തൂണ്ടാവുക എന്നു കരുതുന്നു.
ട്രമ്പിന്റെ മൂന്നാം ഭാര്യയായ മെലനിയയെ ന്യൂയോര്‍കില്‍ നടന്ന ഒരു ഫാഷന്‍ വീക്ക് പരിപാടിയില്‍വെച്ച് 12 വര്‍ഷം മുമ്പാണ് ട്രമ്പ് കണ്ടുമുട്ടുന്നത്. 

ആദ്യ ഭാര്യ ഇവാനയില്‍ ട്രമ്പിനു മൂന്നു മക്കള്‍. ഡൊണള്‍ഡ് ട്രമ്പ് ജൂണിയര്‍, 39, ഇവാങ്ക, എറിക്ക്, 33. രണ്ടാംഭാര്യ മാര്‍ലാ മേപ്പിള്‍സില്‍ഒരു പുത്രി-ടിഫനി ട്രമ്പ്, 23. പെന്‍സില്‍ വേനിയയില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ ടിഫനിയെ പൊതു രംഗത്ത് അധികം കാണുകയുണ്ടായില്ല. അതിനാല്‍ അധികാര കേന്ദ്രങ്ങളില്‍ ഉണ്ടാവില്ലെന്നു കരുതാം.

ഡോണള്‍ഡ് ട്രമ്പ് ജൂനിയര്‍റിയാലിറ്റി ടി.വി സ്റ്റാര്‍ എന്ന നിലയിലും ബിസിനസിലും കഴിവു തെളിയിച്ചിട്ടുണ്ട് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ 'ട്രമ്പ് ഓര്‍ഗനൈസേഷ'ന്റെ തലപ്പത്തുണ്ടാവും. ഭാര്യ വനെസ കെ ഹെയ്ഡന്‍. അഞ്ചു മക്കളുണ്ട്.

ട്രംപിന്റെ മൂത്ത മകളായ ഇവാന്‍ക മൂന്ന് മക്കളുടെ മാതാവാണ്. ഫാഷന്‍ എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു.ഇവാങ്കയാണു് വാഷിങ്ങ്ടണ്‍ ഡിസിയിലെ ട്രമ്പ് ഹോട്ടലിനെ നിയന്ത്രിക്കുന്നത്.തെരെഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതും വനിതാ വോട്ടര്‍മാരെ സ്വാധീനിച്ചതും ഇവാങ്കയണ്. ജാറെദ് കുഷ്‌നറെ വിവാഹം കഴിച്ച ഇവാങ്ക യാഹുദ മതത്തില്‍ ചേര്‍ന്നു. ഭരണത്തില്‍ ഇവാങ്കക്ക് വലിയ സ്വാധീനമുണ്ടാവും.

ട്രംപിന്റെ രണ്ടാമത്തെ മകനായഎറിക് മൂത്ത സഹോദരനോടൊപ്പം ട്രമ്പ് ഓര്‍ഗനൈസേഷന്റെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നു. കുട്ടികളിലെ കാന്‍സര്‍ രോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സംഘടന നടത്തുന്നുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ലാറാ യുനസ്‌കയെ വിവാഹം കഴിച്ചു. മക്കളില്ല. ഇന്ത്യാക്കാരുമായി നല്ല ബന്ധം.രാഷ്ട്രീയത്തില്‍ പൊതുവെ പിന്നണിയില്‍ നിന്നു പ്രവര്‍ത്തിക്കുന്നു.

ഇവാന്‍ക ട്രംപിന്റെ ഭര്‍ത്താവ് ജാറദ് കുഷ്‌നര്‍ ന്യൂജേഴ്‌സിയിലാണു ജനിച്ചതും വളര്‍ന്നതും. ഹോളോകോസ്റ്റ് അതിജീവിച്ച ജൂതവിശ്വാസിയുടെ പേരക്കുട്ടിയാണ്. നിയമ ബിരുദധാരിയായ കുഷ്‌നര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് ശ്രദ്ധേയനായത്. ന്യൂയോര്‍ക് ഒബ്‌സര്‍വര്‍ എന്ന പത്രത്തിന്റെ പബ്ലിഷറും ഉടമസ്ഥനുമാണ്. പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശക പദവിയില്‍നിയമിക്കപ്പെട്ട ഇദ്ദേഹം ഭരണത്തില്‍ പ്രധാന റോള്‍ വഹിക്കും. 
താരപ്പൊലിമയില്‍ പ്രഥമ വനിതയും പ്രസിഡന്റ് ട്രമ്പിന്റെകുടുംബവുംതാരപ്പൊലിമയില്‍ പ്രഥമ വനിതയും പ്രസിഡന്റ് ട്രമ്പിന്റെകുടുംബവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക