Image

അമേരിക്കന്‍ വാര്‍ത്തകളും വിശേഷങ്ങളുമായി യു.എസ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ 8 മണിക്ക്

SUNIL THYMATTTAM Published on 20 January, 2017
അമേരിക്കന്‍ വാര്‍ത്തകളും വിശേഷങ്ങളുമായി യു.എസ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച്ച രാവിലെ 8 മണിക്ക്

ലോകമെങ്ങുമുള്ള മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അമേരിക്കന്‍ വാര്‍ത്തകളും വിശേഷങ്ങളുമായി ഏഷ്യാനെറ്റ് യു.എസ്  വീക്കിലി റൗണ്ടപ്പ് എല്ലാ ശനിയാഴ്ചകളിലും രാവിലെ 8 മണിക്ക് ന്യൂയോര്‍ക്കില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്നു. ഈയാഴ്ച യു.എസ്  വീക്കിലി റൗണ്ടപ്പില്‍ ഡിട്രോയിറ്റ് ഓട്ടോ ഷോ,വാഷിങ്ട്ടണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനസര്‍വീസിന്റെ തുടക്കം,പുതിയ ഹോളിവുഡ് ചലച്ചിത്രം റണ്ണിങ് വൈല്‍ഡിന്റെ അണിയറവിശേഷങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കമ്മ്യൂണിറ്റി റൗണ്ടപ്പില്‍ നവകേരള മലയാളി അസോസിയേഷന്‍ സൗത്ത് ഫ്‌ളോറിഡയുടെ പ്രവര്‍ത്തനോത്ഘാടനം , ന്യൂജേഴ്‌സിയിലെ 15 ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ സംയുക്തമായി സംഘടിപ്പിച്ച എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : രാജു പള്ളത്ത് , പ്രൊഡ്യൂസര്‍ -  732 429 9529

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക