Image

ജെല്ലിക്കെട്ട്‌: ഓര്‍ഡിനന്‍സിന്‌ രാഷ്ട്രപതി അനുമതി നല്‍കും

Published on 21 January, 2017
ജെല്ലിക്കെട്ട്‌: ഓര്‍ഡിനന്‍സിന്‌ രാഷ്ട്രപതി അനുമതി നല്‍കും

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ ജെല്ലിക്കെട്ട്‌ നടന്നേക്കും. ജെല്ലിക്കെട്ടിന്‌ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സിന്‌ ഇന്ന്‌ രാഷ്ട്രപതി അനുമതി നല്‍കും. നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ അതീവ ശ്രദ്ധയോടെയാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട്‌ പോകുന്നത്‌.

രാഷ്ട്രപതി ഓര്‍ഡിനന്‍സിന്‌ അംഗീകാരം നല്‍കിയ ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്‌ സംസ്ഥാന സര്‍ക്കാരിന്‌ കൈമാറും. അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്ന്‌ അംഗീകരിക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടില്‍ വൈകിട്ടോടെ ഗവര്‍ണര്‍ ഒപ്പ്‌ വയ്‌ക്കും. വൈകിട്ടോടെ മാത്രമേ ഓര്‍ഡിനന്‍സ്‌ പുറത്തിറങ്ങൂ. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക