Image

നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്‍റ്‌ തട്ടിപ്പ്‌ കേസ്‌; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Published on 21 January, 2017
നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്‍റ്‌ തട്ടിപ്പ്‌ കേസ്‌; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്‍റ്‌ തട്ടിപ്പ്‌ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ പ്രൊട്ടക്ടര്‍ ഓഫ്‌ എമിഗ്രന്‍സ്‌ അഡോള്‍ഫ്‌സ്‌ ലോറന്‍സ്‌ അടക്കം എട്ടു പേരെ പ്രതിളാക്കിയാണ്‌ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. 

കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയായ അല്‍സറാഫ രണ്ടാം പ്രതിയും കമ്പനി ഉടമയായ ഉതുപ്പ്‌ വര്‍ഗീസ്‌ മൂന്നാം പ്രതിയുമാണ്‌.

റിക്രൂട്ട്‌മെന്‍റിന്‍റെ മറവില്‍ പ്രൊട്ടക്ടര്‍ ഓഫ്‌ എമിഗ്രന്‍സും അല്‍സറാഫ റിക്രൂട്ടിംഗ്‌ ഏജന്‍സിയും ചേര്‍ന്ന്‌ 300 കോടി രൂപ തട്ടിയെടുത്തെന്നാണ്‌ കേസ്‌. വിദേശത്തുള്ള ഉതുപ്പു വര്‍ഗീസിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക