Image

യുപിയില്‍ കോണ്‍ഗ്രസ്‌-എസ്‌പി സഖ്യം ധാരണയായി

Published on 22 January, 2017
യുപിയില്‍ കോണ്‍ഗ്രസ്‌-എസ്‌പി സഖ്യം ധാരണയായി

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ സമാജ്‌ വാദി പാര്‍ട്ടിയും കോണ്‍ഗ്രസും  സീറ്റ്‌ ധാരണയിലെത്തി. കോണ്‍ഗ്രസ്‌ 105 സീറ്റിലും എസ്‌പി 298 സീറ്റുകളിലും മത്സരിക്കും.

110 സീറ്റ്‌ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ഇതിന്‌ സമാജ്‌ വാദി പാര്‍ട്ടി ആദ്യം വഴങ്ങിയിരുന്നില്ല. തുടര്‍ന്ന്‌ ഇരു പാര്‍ട്ടികളുടെയും ഉന്നത നേതാക്കള്‍ ഇടപെട്ടാണ്‌ സഖ്യത്തിന്‌ വഴിയൊരുക്കിയത്‌. 

സോണിയാഗാന്ധി ഇടപെട്ടു തര്‍ക്കം തീര്‍ക്കുകയായിരുന്നു സോണിയ അഖിലേഷുമായി ഫോണില്‍ സംസാരിച്ച ശേഷം അഹമ്മദ്‌ പട്ടേലിനെ ചര്‍ച്ചയ്‌ക്കു നിയോഗിക്കുകയായിരുന്നു.

110 സീറ്റ്‌ വേണമെന്നു കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരുന്നു. 99 ല്‍ കൂടുതല്‍ നല്‍കില്ല എന്ന്‌ എസ്‌.പി നിലപാട്‌ എടുത്തു. രണ്ടുകൂട്ടരും ഇപ്പോള്‍ അയഞ്ഞു. ചില സീറ്റുകളില്‍ എസ്‌പി ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണ്‌ സഖ്യം തകര്‍ച്ചയിലേക്ക്‌ നീങ്ങിയത്‌. തുടര്‍ന്നായിരുന്നു സോണിയയുടെ ഇടപെടല്‍.

 403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടമായാണ്‌ തിരഞ്ഞെടുപ്പ്‌ ഫെബ്രുവരി 11 നാണ്‌ ആദ്യഘട്ടം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക