Image

നജീബിനെ വിട്ടുനല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട്‌ ഫോണ്‍:ഒരാള്‍ അറസ്റ്റില്‍

Published on 22 January, 2017
നജീബിനെ വിട്ടുനല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട്‌ ഫോണ്‍:ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എബിവിപിക്കാരുടെ മര്‍ദനത്തെ തുടര്‍ന്ന്‌ കാണാതായ വിദ്യാര്‍ഥി നജീബിനെ വിട്ടുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട്‌ ഫോണ്‍ ചെയ്‌തയാള്‍ പിടിയില്‍. 
 ഫോണ്‍ വിളിച്ചയാളെ യുപിയിലെ മഹാരാജ്‌ഗഞ്ചില്‍നിന്ന്‌ പിടികൂടി. ഇയാളെ ഡല്‍ഹിയില്‍ എത്തിച്ച്‌ ചോദ്യംചെയ്യുമെന്ന്‌ പൊലീസ്‌ പറഞ്ഞു.

മൊബൈല്‍ നമ്പര്‍ ഫോണ്‍ പിന്തുടര്‍ന്നാണ്‌ പ്രതിയെ പിടികൂടിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. നജീബിനെ കാണാതായതുമായി ബന്ധപ്പെട്ട്‌ ഇയാള്‍ക്ക്‌ ബന്ധമുണ്ടോ എന്ന കാര്യം വിശദമായി ചോദ്യം ചെയ്‌തശേഷമേ വ്യക്തമാകൂ എന്നും പൊലീസ്‌ അറിയിച്ചു. അതേസമയം, നജീബിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ നേരത്തെ പ്രഖ്യാപിച്ചിരുന്ന പ്രതിഫലം ഒരുലക്ഷം രൂപയില്‍ നിന്ന്‌ പത്തു ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക