Image

ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 22 January, 2017
ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു
ഹാര്‍ട്ട്‌ഫോര്‍ഡ്: സെന്റ് തോമസ് സീറോ മലബാര്‍ മിഷന്റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങള്‍ ജനുവരി 16-നു വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലെ സെന്റ് ഹെലേന ചര്‍ച്ചില്‍ നടന്നു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ഇടവക കൂട്ടായ്മയില്‍ മതപഠന ക്ലാസിലെ കുട്ടികളുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു. 2016-ലെ പിക്‌നിക്കിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.

മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ സ്വാഗതവും, ട്രസ്റ്റി ബേബി മാത്യു നന്ദിയും പറഞ്ഞു. കലാപരിപാടികള്‍ക്ക് ലീന ഷാജി, ജിന്‍സി ബിജു എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചുഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചുഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചുഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ക്രിസ്തുമസും പുതുവത്സരവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക