Image

ബാര കൂട്ടക്കൊല കേസ്‌ പ്രതികളായ നാല്‌ പേരുടെ ശിക്ഷ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി ഇളവ്‌ ചെയ്‌തു

Published on 22 January, 2017
ബാര കൂട്ടക്കൊല കേസ്‌ പ്രതികളായ നാല്‌ പേരുടെ ശിക്ഷ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി ഇളവ്‌ ചെയ്‌തു


ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തള്ളി ബാര കൂട്ടക്കൊല കേസിലെ പ്രതികളായ നാല്‌ പേരുടെ ശിക്ഷ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി ഇളവ്‌ ചെയ്‌തു. 

കേസിലെ കുറ്റിവാളികളായ നാല്‌ മാവോയിസ്റ്റുകളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു കൊണ്ടാണ്‌ രാഷ്ട്രപതിയുടെ വിധി. കാല്‍ നൂറ്റാണ്ട്‌ മുമ്പുള്ള കേസിന്റെ വിധിയിലാണ്‌ രാഷ്ട്രപതിയുടെ നടപടി.

1992 ലായിരുന്നു കേസിനാസ്‌പദമായ സംഭവമുണ്ടാകുന്നത്‌. ബീഹാറിലെ ഗയയിലെ ബാരയില്‍ സവര്‍ണ്ണ ജാതിക്കാരായ 34 പേരെ വധിച്ചു എന്നതായിരുന്നു കേസ്‌. കാലങ്ങളായി ദളിതരും സവര്‍ണരും തമ്മില്‍ പ്രദേശത്ത്‌ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ബാര കൂട്ടക്കൊലയ്‌ക്ക്‌ മുമ്പുണ്ടായ ഏഴ്‌ ആക്രമണങ്ങളില്‍ നിരവധി ദലിതര്‍ കൊല്ലപ്പെട്ടിരുന്നു. 

ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍ സവര്‍ണരുടെ നേതൃത്വത്തിലുള്ള രണ്‍വീര്‍ സേനയാണെന്നാണ്‌ ആരോപണം.


2001 ലായിരുന്നു മാവോയിസ്റ്റുകള്‍ക്കെതിരെ ഗയാ കോടതി വധശിക്ഷ വിധിച്ചത്‌. അടുത്ത വര്‍ഷം സുപ്രീം കോടതി വിധി ശരിവയ്‌ക്കുകയും ചെയ്‌തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക