Image

മലേഷ്യന്‍ ഗ്രാന്റ്‌ പ്രീ കിരീടം നേടി സൈന നെഹ്‌വാള്‍

Published on 22 January, 2017
മലേഷ്യന്‍ ഗ്രാന്റ്‌ പ്രീ കിരീടം നേടി സൈന നെഹ്‌വാള്‍

കോലാലംപൂര്‍: പുതുവര്‍ഷം കീരിടനേട്ടത്തോടെ തുടങ്ങി ഇന്ത്യയുടെ സൈനാ നെഹ്‌വാള്‍. തായ്‌ലാന്റിന്റെ പോണ്‍പാവെയ്‌ ചോഷുവോങിനെ 2220,2220 ന്‌ പരാജയപ്പെടുത്തിയാണ്‌ സൈന മലേഷ്യന്‍ ഗ്രാന്റി പ്രീയില്‍ കിരീടം സ്വന്തമാക്കിയത്‌. റിയോ ഒളിമ്പിക്‌സിനിടെ ഉണ്ടായ പരിക്കിനെ തുടര്‍ന്ന്‌ മങ്ങിപ്പോയ സൈനയുടെ തിരിച്ച്‌ വരവ്‌ കിരീടത്തോടെയായി എന്നത്‌ വിജയത്തിന്റെ മാറ്റ്‌ കൂട്ടുന്നു.

ആദ്യ ഗെയിമില്‍ പിന്നിട്ട്‌ നിന്ന സൈന പരിക്കില്‍ നിന്നും ഇനിയും മോചിതയായില്ലേ എന്ന്‌ സംശയിപ്പിച്ചതിന്‌ ശേഷമാണ്‌ ഗംഭീരമായി മത്സരത്തിലേക്ക്‌ തിരികെയെത്തിയത്‌. ഫൈനലില്‍ 19 കാരിയായ തായ്‌ലാന്റ്‌ താരത്തെ പരാജയപ്പെടുത്തി സംശയങ്ങള്‍ക്ക്‌ ഇന്ത്യയുടെ ബാഡ്‌മിന്റണ്‍ റാണി മറുപടി നല്‍കി. 2016 ജൂണിന്‌ ശേഷം സൈന നേടുന്ന ആദ്യ കിരീടമാണ്‌ മലേഷ്യന്‍ ഗ്രാന്റ്‌ പ്രീയിലേത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക