Image

പയ്യോളിയില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍; കൊയിലാണ്ടിയില്‍ ബിജെപിയുടെയും

Published on 22 January, 2017
പയ്യോളിയില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍; കൊയിലാണ്ടിയില്‍ ബിജെപിയുടെയും

   കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ബിജെപിയും പയ്യോളി നഗരസഭയില്‍ സിപിഎമ്മും തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കും. പയ്യോളി മൂരാടിലെ ബിജെപി ഓഫീസ് തകര്‍ത്തതിലും പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതിലും പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപി മാര്‍ച്ചിന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നും ബിജെപി നേതൃത്വം ആരോപിക്കുന്നു. 

പയ്യോളി നഗരസഭയിലും മൂരാട്, തുറയൂര്‍, തിക്കോടി പഞ്ചായത്തുകളിലുമാണ് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പയ്യോളിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് അക്രമികള്‍ കത്തിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക