Image

സി.കെ. ഹസന്‍ കോയക്ക് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്

Published on 22 January, 2017
സി.കെ. ഹസന്‍ കോയക്ക് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്


 
ദോഹ: ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡിന് സി.കെ. ഹസന്‍ കോയയെ തെരഞ്ഞെടുക്കപ്പെട്ടു.
ഗള്‍ഫില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള ദിനപത്രമായ മലയാളം ന്യൂസിന്റെ ന്യൂസ് എഡിറ്റര്‍ എന്ന നിലയില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷക്കാലം അദ്ദേഹം ചെയ്ത സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് എന്ന് ഗിഫ ചെയര്‍മാന്‍ പ്രഫ. അബ്ദുള്‍ അലി പറഞ്ഞു.

25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ജനുവരി 30ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പ്രഫ. എം. അബ്ദുള്‍ അലി ചെയര്‍മാനും അമാനുള്ള വടക്കാങ്ങര ചീഫ് കോഓര്‍ഡിനേറ്ററുമായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 
കോഴിക്കോട് ജില്ലയിലെ കരുവന്‍തുരുത്തി സ്വദേശിയായ ഹസന്‍ കോയ നാല് വര്‍ഷത്തോളം നാവിക സേനയില്‍ ജോലി ചെയ്തിട്ടുണ്ട്. പതിനെട്ട് വര്‍ഷത്തോളം ചന്ദ്രിക ദിനപത്രത്തില്‍ ജോലി ചെയ്ത അദ്ദേഹം മലയാളം ന്യൂസിന്റെ ലോഞ്ചിംഗ് ടീമില്‍ അംഗമായിരുന്നു. 

പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്‌ള്യുജെ) സംസ്ഥാന വൈസ് പ്രസിഡന്റ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് താമസം. 

ഭാര്യ ടി.എ. റാഹില. മക്കള്‍: ഇര്‍ഷാദ് ഹസന്‍ (ഫാറൂഖ് കോളജ് കായിക വകുപ്പ് മേധാവി), അനീസ് ഹസന്‍ (ജിദ്ദ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക