Image

മോഹന്‍ലാലിന് വില്ലന്‍ വിശാല്‍

Published on 22 January, 2017
മോഹന്‍ലാലിന് വില്ലന്‍ വിശാല്‍


ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ വില്ലനായി തമിഴ് യംഗ് താരം വിശാല്‍ എത്തുമെന്നാണ് പുതിയ വിവരം. ആദ്യമായാണ് മോഹന്‍ലാലിനൊപ്പം തമിഴ് താരം വിശാല്‍ അഭിനയിക്കുന്നത്. ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാം ചിത്രമാണിത്.

രണ്ടര വര്‍ഷം എടുത്താണ് ചിത്രത്തിന്റെ തിരക്കഥ ഉണ്ണികൃഷ്ണന്‍ പൂര്‍ത്തിയാക്കിയത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന ചിത്രത്തിന്റെ റിലാസ് അടുത്ത മെയ്ജൂണിലാണ് തീരുമാനിച്ചിരിക്കുന്നത്. മേജ!ര്‍ രവിയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞശേഷമായിരിക്കും ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് തുടങ്ങിയവയാണ് ഇതിനുമുമ്പ് ലാല്‍ഉണ്ണികൃഷ്ണന്‍ ടീമിന്റെ സിനിമകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക