Image

ഹൃദയാഘാതം മൂലം മലയാളി പ്രവാസി അല്‍ഹസ്സയില്‍ മരണമടഞ്ഞു

Published on 22 January, 2017
ഹൃദയാഘാതം മൂലം മലയാളി പ്രവാസി അല്‍ഹസ്സയില്‍ മരണമടഞ്ഞു
അല്‍ഹസ്സ: ദീര്‍ഘകാലമായി അല്‍ഹസ്സയില്‍ ജോലി ചെയ്തു വരുന്ന മലയാളിയായ പ്രവാസി ഹൃദയസ്തംഭനം മൂലം താമസസ്ഥലത്ത് വെച്ച് മരണമടഞ്ഞു.

തിരുവനന്തപുരം ആറ്റിങ്ങല്‍ ചെമ്പൂര് മുതാക്കല്‍ സ്വദേശിയായ സോമനാണ് മരണമടഞ്ഞത്. 60 വയസ്സായിരുന്നു. ഭാര്യ ബേബി. രണ്ടു മക്കളുണ്ട്. മകന്‍ മധു കേരളാപോലീസില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്നു. മകള്‍ ലത വിവാഹിതയാണ്.

കഴിഞ്ഞ 25 വര്‍ഷമായി സൗദി അറേബ്യയില്‍ പ്രവാസിയായ സോമന്‍, അല്‍ഹസ്സയിലെ ഷുഖൈക്കിലുള്ള അബ്ദുള്‍റഹ്മാന്‍ അഖേല്‍ കമ്പനിയില്‍ കാര്‍പെന്ററായി ജോലി നോക്കി വരികയായിരുന്നു. അല്‍ഹസ്സയിലെ സാമൂഹികരംഗത്ത് ഇടപെട്ടിരുന്ന സോമന്‍, നവയുഗം സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

മൃതദേഹം നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ സോമന്റെ ബന്ധുവായ ശ്രീജിത്തിന്റെയും, നവയുഗം സാമൂഹികപ്രവര്‍ത്തകരായ ലത്തീഫ് മൈനാഗപള്ളി, ഇ.എസ് റഹിം തൊളിക്കേട്, ഷമില്‍ നെല്ലിക്കോട്, സിയാദ്, ദീപു വയല തുടങ്ങിയവരുടെയും നേതൃത്വത്തില്‍ നടന്നു വരുന്നു. 
ഹൃദയാഘാതം മൂലം മലയാളി പ്രവാസി അല്‍ഹസ്സയില്‍ മരണമടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക