Image

ജീവിതനൗക (മോഹന്‍ദാസ് വെച്ചൂര്‍)

Published on 22 January, 2017
ജീവിതനൗക (മോഹന്‍ദാസ് വെച്ചൂര്‍)
ഇത് കൊട്ടവള്ളം.
നാടോടികള്‍ മത്സ്യബന്ധനത്തിന്
ഉപയോഗിക്കുന്ന കൊതുമ്പു
വള്ളം. ഉപജീവനത്തിനായി
ദേശദേശാന്തരങ്ങള്‍ താണ്ടി
പുഴകളില്‍ നിന്നു പുഴകളിലേക്കു
ള്ള യാത്രകളില്‍ ഇവര്‍ക്ക്
കുടിലും കൊട്ടാരവുമായി
മാറുന്ന ജീവിതയാനം.
ഈ വള്ളം തുഴഞ്ഞ്, വലവിരിച്ച്
മീന്‍ പിടിച്ചാണ് ഉപജീവനം
നടത്തുന്നത്.
ഒരിടത്തെത്തി വള്ളം നിര്‍മിച്ച്
മത്സ്യബന്ധനം നടത്തി പിന്നെ
അതുപേക്ഷിച്ച് മറ്റൊരിടത്തേക്ക് പലായനം
ചെയ്യുകയാണ് പതിവ്.
വളരെ ലളിതമാണ് ഇതിന്റെ
നിര്‍മ്മാണ രീതി. മുള വാരി
വൃത്താകൃതിയില്‍ വളച്ചുകെട്ടും
നെടുകയും കുറകെയും
നാലിഞ്ച് അകലത്തില്‍ കനം
കുറച്ച് ചീകിയ വരികള്‍ വച്ചു
കെട്ടും. അതിനു മീതെ
സാധാരണ പ്ലാസ്റ്റിക് ചാക്ക്
വരിഞ്ഞു ഫിറ്റ് ചെയ്യും.
പുറമെ ടാര്‍ ഉരുക്കി തേച്ച്
പിടിപ്പിക്കുന്നതോടെ നിര്‍മ്മാണം
പൂര്‍ത്തിയായി. പണംമുടക്കില്ലാതെ നിര്‍മ്മിക്കുന്ന ഈ
ജീവിതനൗകയിലാണ് ജീവിതത്തി
ന്റെ മറുകര തേടിയുള്ള ഇവരുടെ
ജീവിതയാത്ര. കനം കുറവായതി
നാല്‍ വെള്ളത്തില്‍ തുഴഞ്ഞ്
വല വിരിച്ചശേഷം കരിയില്‍
എടുത്ത് കമഴ്ത്തിവെച്ചു മുള
കൊണ്ട് താങ്ങി നിര്‍ത്തുന്ന
തോടെ ഇത് കുടിലും കൊട്ടാരവു
മാകുന്നു. നിലത്തു നിവര്‍ത്തി വെച്ച് അതിലിരുന്ന് വല നെയ്യും
കുട്ടികള്‍ക്ക് ഇതൊരു
കളിപ്പാത്രമാണ്.
അതിജീവനത്തിന്റെ ഈ ജീവിത
നൗകയില്‍ നിറംമങ്ങിയ
ജീവിതയാത്ര തുടരുകയാണ്
നാടോടികള്‍!

ജീവിതനൗക (മോഹന്‍ദാസ് വെച്ചൂര്‍)ജീവിതനൗക (മോഹന്‍ദാസ് വെച്ചൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക