Image

മാര്‍ഗേറ്റ് ഫിഫ്റ്റിപ്ലസ് കൂട്ടായ്മ, ഫ്‌ളോറിഡ

Published on 22 January, 2017
മാര്‍ഗേറ്റ് ഫിഫ്റ്റിപ്ലസ് കൂട്ടായ്മ, ഫ്‌ളോറിഡ
ബോവര്‍ഡ് കൗണ്ടി: ഫോര്‍ട്ട്‌ലൗവഡര്‍ഡെയിലെ മാര്‍ഗേറ്റില്‍ വസിക്കുന്ന ഫിഫ്റ്റിപ്ലസ് മലയാളികളുടെ കൂട്ടായ്മ,വ്യവസായിയായ മണ്ണംപ്ലാക്കല്‍ ബേബിച്ചന്‍െറയും,റോസമ്മയുടെയും നാല്പ്പത്തിനാലാമതു വിവാഹവാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. .മംഗളോപഹാരങ്ങള്‍ അര്‍പ്പിച്ചു തുടങ്ങിയ പരിപാടയില്‍,വിഭവസമൃദ്ധമായ ലഞ്ച്, കാവ്യാലാപനം,നര്‍മ്മസദസ് അതിനുശേഷം അമ്പത്താറുകളി എന്നിവ ആഘോഷത്തെ മോടിപിടിപ്പിച്ചു.

പരിപാടിയില്‍ ഏറേ കനേഡിയന്‍ മലയാളികളായിരുന്നു.കാനഡയിലെ മഞ്ഞിനും,തണുപ്പിനും അവധികൊടുത്ത് ,കനേഡയിന്‍ ഗൂസുകളെപ്പോലെ ഫ്‌ളോറിഡയിലെ ട്രോപ്പിക്കല്‍ കാലാവസ്തയിലേക്കു പറന്നിറങ്ങുന്ന "സ്‌നോബേര്‍ട്ട്‌സ്',എന്ന് വിശേഷിപ്പിക്കാവുന്നവരാണിവിടെ ഈ കൂട്ടായ്മയില്‍ പങ്കെടുത്തവരേറെ.ഡോക്ടര്‍ മാത്യു തെങ്ങനാട്,ഡോക്ടര്‍ ലില്ലി തെങ്ങനാട്, ശ്രീമാന്മാരും ,ശ്രീമതികളുമായ ഏബ്രഹാം കോക്കാട്,ആലീസ് കോക്കാട്ട്,ജോയിച്ചന്‍ പട്ടാറ,ത്രേസ്യാമ്മ പട്ടാറ,ജോ ജയിക്കബ്,എല്‍സി,ചാക്കോച്ചന്‍,ലിസി,ജോണ്‍,ആനിമ്മ ഇളമത, അലക്‌സ് എന്നിവര്‍ ഈ വിരുന്നുസല്‍ക്കാര-സാഹിത്യ സാസ്കാരിക കൂട്ടയ്മയില്‍ പങ്കെടുത്തു.
മാര്‍ഗേറ്റ് ഫിഫ്റ്റിപ്ലസ് കൂട്ടായ്മ, ഫ്‌ളോറിഡമാര്‍ഗേറ്റ് ഫിഫ്റ്റിപ്ലസ് കൂട്ടായ്മ, ഫ്‌ളോറിഡ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക