Image

റിപ്പബ്ലിക്‌ ദിനത്തില്‍ `ധനുഷ്‌' പീരങ്കി പ്രദര്‍ശിപ്പിക്കും

Published on 22 January, 2017
റിപ്പബ്ലിക്‌ ദിനത്തില്‍ `ധനുഷ്‌' പീരങ്കി പ്രദര്‍ശിപ്പിക്കും

ന്യൂദല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആധുനിക ബൊഫോഴ്‌സ്‌ പീരങ്കിയായ ``ധനുഷ്‌'' ആദ്യമായി റിപ്പബ്ലിക്‌ ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കും. ജബല്‍പുര്‍ ആയുധ നിര്‍മാണ ശാലയില്‍ നിര്‍മ്മിച്ച ഇവയുടെ പ്രദര്‍ശന വിവരം നിര്‍മാണ ശാല പബ്ലിക്‌ റിലേഷന്‍സ്‌ ഓഫിസര്‍ സഞ്‌ജയാണ്‌ മാധ്യമങ്ങളെ അറിയിച്ചത്‌.

155 എംഎം പീരങ്കി 14.50 കോടി രൂപ ചെലവിലാണ്‌ നിര്‍മ്മിച്ചത്‌. 38 കിലോമീറ്റര്‍ പരിധിയിലേക്ക്‌ നിറയൊഴിക്കാന്‍ സാധിക്കുന്ന ഇവ ഏത്‌ മലമുകളിലേക്ക്‌ ലക്ഷ്യം വയ്‌ക്കാന്‍ സാധിക്കും. ഇന്ത്യ ഇറക്കുമതി ചെയ്‌ത പല ബൊഫോഴ്‌സ്‌ പീരങ്കികള്‍ക്ക്‌ 11 കിലോമീറ്റര്‍ ദൂരപരിധിയെ ലക്ഷ്യം വയ്‌ക്കാന്‍ സാധ്യമാകൂ എന്ന സാഹചര്യത്തില്‍ ധനുഷ്‌ പീരങ്കിയുടെ മൂല്യം ഏറെ വലുതാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക