Image

സിപിഐഎംഎല്‍ നേതാവിനെ കാണാതായതായി പരാതി

Published on 22 January, 2017
സിപിഐഎംഎല്‍ നേതാവിനെ കാണാതായതായി പരാതി

 കോല്‍ക്കത്ത: പശ്ചിമബംഗാളിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ കേരളത്തില്‍നിന്നുള്ള സിപിഐഎംഎല്‍ റെഡ്‌സ്റ്റാര്‍ നേതാവ്‌ കെ.എന്‍. രാമചന്ദ്രനെ കാണാതായതായി പരാതി. ഞായറാഴ്‌ച വൈകുന്നേരം അദ്ദേഹം കോല്‍ക്കത്ത റെയില്‍വേ സ്റ്റേഷനിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്‌. 

ഇതിനുശേഷം ഇദ്ദേഹത്തെകുറിച്ച്‌ വിവരമൊന്നുമില്ല. തൃണമൂല്‍ സര്‍ക്കാരിനെതിരേ സിപിഐഎംഎല്ലിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കെടുക്കാനാണ്‌ രാമചന്ദ്രന്‍ കോല്‍ക്കത്തയ്‌ക്കു പുറപ്പെട്ടത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക