Image

ഇന്തോ അമേരിക്കന്‍ പ്രസ്സ് ക്ലബ് അറ്റ്‌ലാന്റാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍

സാജു വട്ടക്കുന്ന് Published on 22 January, 2017
ഇന്തോ അമേരിക്കന്‍ പ്രസ്സ് ക്ലബ് അറ്റ്‌ലാന്റാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍
അറ്റ്‌ലാന്റാ: ഇന്തോ അമേരിക്കന്‍ പ്രസ്സ് ക്ലബ് അറ്റ്‌ലാന്റാ ചാപ്റ്ററിന്റെ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും അവാര്‍ഡ് നൈറ്റും ജനുവരി 28ന് വൈകിട്ട് 6.30 ന് നോര്‍ക്രോസിലുള്ള ആഷിയാന ഹോട്ടലില്‍ നടക്കും.വിവിധ തുറകളിലുള്ള സാമൂഹിക സാംസ്‌കാരിക, ബിസിനസ്സ് നായകന്മാര്‍ ചടങ്ങില്‍ സംബന്ധിക്കുകയും വിവിധ മേഖലകളില്‍ വിജയം കൈവരിച്ചവര്‍ക്ക് ഐഎപിസി നല്‍കുന്ന അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും രാജ്യാന്തര തലത്തില്‍ നടന്ന ഉപന്യാസ, ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് തത്സമയം അവാര്‍ഡുകള്‍ വിതരണം ചെയ്യും.

അറ്റ്‌ലാന്റാ ചാപ്റ്റര്‍ പ്രസിഡന്റ് ഡോമിനിക് ചാക്കോനാല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ജനറല്‍ നാഗേഷ് സിംഗ് മുഖ്യാതിഥിയും ഗ്വിന്നറ്റ് കൗണ്ടി കമ്മീഷണര്‍ ചാര്‍ലോട്ട് നാഷ് വിശിഷ്ടാതിഥിയും ആയിരിക്കും.


ഐഎപിസി ചെയര്‍മാന്‍ ഇന്ദ്രജിത്ത് സലൂച, ഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആന്റണി തളിയത്ത്, എന്‍ആര്‍ഐ പള്‍സ് എഡിറ്റര്‍ വീണാ റാവു, ജോയി ടെലിവിഷന്‍ ഡയറക്ടര്‍ ജോയി പി. ഐ., രാഷ്ട്രീയ നിരീക്ഷകന്‍ നരേന്ദ്രര്‍ റെഡ്ഡി തുടങ്ങിയവരും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കൊണ്ട് വിവിധ സംഘടനകളുടെ നേതാക്കളും പങ്കെടുക്കുന്നതായിരിക്കും.

സുബിനി ലോറന്‍സ് രചിച്ച La Reflections എന്ന കവിതാ സമാഹാരവും പ്രകാശനം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഐഎപിസി അറ്റ്‌ലാന്റാ ചാപ്റ്റര്‍ സെക്രട്ടറി ജമാലുദീന്‍, കണ്‍വീനര്‍ മിനി നായര്‍, നൈനാന്‍ കോടിയാത്ത്, വൈസ് പ്രസിഡന്റ് അലക്‌സ് തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതായിരിക്കും.

അറ്റ്‌ലാന്റായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യന്‍ സംഘടന കളും സാമുദായിക സംഘടനകളുടെ ഭാരവാഹികളും ജനുവരി 28നു നടക്കുന്ന പരിപാടികളില്‍ അണിചേരുമെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ഡോമിനിക് ചാക്കോനാല്‍ അറിയിച്ചു.
 

ഇന്തോ അമേരിക്കന്‍ പ്രസ്സ് ക്ലബ് അറ്റ്‌ലാന്റാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍
ഇന്തോ അമേരിക്കന്‍ പ്രസ്സ് ക്ലബ് അറ്റ്‌ലാന്റാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍
ഇന്തോ അമേരിക്കന്‍ പ്രസ്സ് ക്ലബ് അറ്റ്‌ലാന്റാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍
Join WhatsApp News
Observer 2017-01-23 13:57:09
So many clubs. Is this club formed to resolve all issues from the original press club? But the central committee of your club created more issues only. Why there is no democratic way of election? There are only proclamation or appointment announcement by some one, so called peramanent Chairman. Why they are not following their own constitution? Why there is a permanent chairman for years like a king? The observer and people want to know? Permanent Chairman or any body can answer to my question. I know Atlanta is doing better and you chapter has to try to be independent from the despotic rule of your so called central committe (A Family ruled central committee). Better not to send your membership dues to the central committe. Soon we will be forming another democratic press club or we all will join original club.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക