കൊച്ചി: വിദ്യാഭ്യാസ
മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം
ഇല്ലാതായതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. എറണാകുളം ജില്ലാ
കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എ.സി ജോസ് അനുസ്മരണ സമ്മേളനത്തില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥി രാഷ്ട്രീയം ഇല്ലാതായതോടെ
ക്യാമ്പസുകള്‍ ജാതിമത വര്‍ഗീയതയുടെ കേന്ദ്രമായി മാറി.വിദ്യാഭ്യാസ മേഖല അഴിമതിയില്‍
മുങ്ങിയിരിക്കുകയാണ്. ചില മാനേജ്മെന്റുകള്‍ പിടിച്ചുപറി
നടത്തുകയാണ്.
സ്വാശ്രയ, എയ്ഡഡ് വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി
മാറിയിരിക്കുകയാണ് ഈ സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനം തുടങ്ങേണ്ടത്
സ്കൂളുകളില്‍ നിന്നാണെന്നും
ആന്റണി പറഞ്ഞു.