Image

സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്ന്‌ സൂചന

Published on 23 January, 2017
സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്ന്‌ സൂചന



500,1000കറന്‍സി നോട്ട്‌  നിരോധനവും  നോട്ട്‌ പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാറിന്റെ പ്രതിഛായക്ക്‌ മങ്ങല്‍ ഏല്‍പ്പിച്ച സാഹചര്യത്തില്‍ യുണിവേഴ്‌സല്‍ ബേസിക്‌ ഇന്‍കം സ്‌കീം(സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി) ഇത്തവണത്തെ യൂണിയന്‍ ബജറ്റില്‍ ഉല്‍ക്കൊള്ളിക്കുമെന്ന്‌ സൂചന. 

നോട്ട്‌ നിരോധനപ്രതിസന്ധിമാറ്റി ഏവരേയും വിസ്‌മയിപ്പിക്കാന്‍ ഈ സാമ്പത്തിക പദ്ധതിയിലുടെ  സാധിക്കുമെന്ന്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കൂടാതെ സാര്‍വത്രിക പദ്ധതി എന്ന സമര്‍ഥമായ തന്ത്രത്തിലൂടെ ജനപിന്തുണ നേടുകയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്‌.

തൊഴില്‍ മേഖലയിലെ അസംഘടിതരായ ലക്ഷക്കണക്കിനാളുകള്‍ക്കു കറന്‍സി നിയന്ത്രണം മൂലമുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്കു പ്രായശ്ചിത്തമെന്ന നിലയില്‍ 2017ലെ ബജറ്റില്‍ പല പ്രഖ്യാപനങ്ങളുമുണ്ടായേക്കാമെന്നും, വരുമാന പദ്ധതിയും അക്കൂട്ടത്തില്‍ ഒരെണ്ണമാവുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്‌.


രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും അടിസ്ഥാന വരുമാന പദ്ധതിയുടെ കീഴില്‍ കൊണ്ടുവരാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ തുടങ്ങിയ ക്ഷേമപദ്ധതികളും വിവിധ സബ്‌സിഡികളും ക്രമേണ നിര്‍ത്തലാക്കി പിന്നീടു പദ്ധതി സാര്‍വത്രികമാക്കാമെന്നും അങ്ങനെ എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാമെന്നുമാണു കണക്കുകൂട്ടല്‍. ഇത്‌ പ്രാവര്‍ത്തികമായാല്‍ ലോകത്തെ തന്നെ ഏറ്റവും വിപുലമായ സമൂഹ സുരക്ഷാപദ്ധതിയായിരിക്കും. 

ക്ഷേമ പെന്‍ഷനുകളും സബ്‌സി ഡികളും ക്രമേണയാണെങ്കിലും നിര്‍ത്തലാക്കാമെന്നതിനാല്‍ തല്‍ക്കാലത്തേക്കു മാത്രമാണ്‌ അധിക ബാധ്യത.
അടിസ്ഥാന വരുമാന പദ്ധതിക്കു പ്രാരംഭ വര്‍ഷത്തില്‍ 3.5 ലക്ഷം കോടി രൂപയോളം തുക മതിയാകുമെന്നാണു കണക്കാക്കുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക