Image

ട്രംപിനു വേണ്ടി നടത്തിയ പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍

പി. പി. ചെറിയാന്‍ Published on 23 January, 2017
ട്രംപിനു വേണ്ടി നടത്തിയ പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍
വാഷിങ്ടന്‍ ഡിസി : അമേരിക്കയുടെ 45-ാം പ്രസിഡന്റായി അധികാരമേറ്റ ട്രംപിനുവേണ്ടി പ്രത്യേകം നടത്തിയ പ്രാര്‍ഥനയില്‍ മതമൈത്രിയുടെ സന്ദേശവാഹകരായി ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍ പങ്കെടുത്തു. ജനുവരി 21 ശനിയാഴ്ച വാഷിങ്ടന്‍ നാഷണല്‍ കത്തീഡ്രലിലാണ് രാജ്യത്തിനും പ്രസിഡന്റിനും വേണ്ടി പ്രത്യേക അനുഗ്രഹ പ്രാര്‍ഥന സംഘടിപ്പിച്ചത്.

പ്രാര്‍ഥനയുടെ ആദ്യ ഭാഗത്തില്‍ പുതിയ ഭരണാധികാരികള്‍ക്കുവേണ്ടി ഹിന്ദു പുരോഹിതന്‍ നാരായണന്‍ ചര്‍ഡിഗലകോട്ട് സംസ്‌കൃതത്തിലും അമേരിക്കന്‍ സിഖ്‌സ് ഫോര്‍ ട്രംപിന്റെ സ്ഥാപകന്‍ ജെസ്സി സിംഗ് പഞ്ചാബിലും പാക്കിസ്ഥാനി അമേരിക്കന്‍ സാജിത് റ്റ റാര്‍ സുറാ ഫത്തായില്‍ നിന്നുള്ള പ്രാര്‍ഥനകളാണുപയോഗിച്ചത്.

സ്വാതന്ത്ര്യത്തിനും നീതിക്കും, ഐക്യത്തിനും വേണ്ടിയുള്ള യാത്ര പ്രസിഡന്റ് ട്രംപിന്റേയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റേയും നേതൃത്വത്തില്‍ തുടരുന്നതിനുള്ള അനുഗ്രഹം സര്‍വ്വശക്തനായ ദൈവം സമൃദ്ധിയായി നല്‍കട്ടെ എന്നായിരുന്നു എല്ലാവരും നടത്തിയ പ്രാര്‍ഥനയുടെ ചുരുക്കം.

പി. പി. ചെറിയാന്‍
ട്രംപിനു വേണ്ടി നടത്തിയ പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍ട്രംപിനു വേണ്ടി നടത്തിയ പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍ട്രംപിനു വേണ്ടി നടത്തിയ പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍ട്രംപിനു വേണ്ടി നടത്തിയ പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍ട്രംപിനു വേണ്ടി നടത്തിയ പ്രാര്‍ഥനയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് പ്രതിനിധികള്‍
Join WhatsApp News
Moothappan 2017-01-23 06:09:14
President Trumpji zindabad. Radical Islam moordabad. India- America Bai, Bai, Putinji zindabad ! Zindabad, zindabad greater America zindabad.
Mathew 2017-01-23 08:19:08
If you give money you can get any idiot to pray for you.
shame on those hypocrites.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക