Image

ബിജു ഇട്ടന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന്റെ റാഫിള്‍ ടിക്കറ്റ് വിജയി

Published on 23 January, 2017
ബിജു ഇട്ടന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന്റെ റാഫിള്‍ ടിക്കറ്റ് വിജയി
ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യു, സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ ബാധ്യതകള്‍ തീര്‍ക്കുന്നതിന് വേണ്ടിയുള്ള റാഫിള്‍ ടിക്കറ്റിന്റെ വിജയിയെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള നറുക്കെടുപ്പ്, ഡിസംബര്‍ 31- ാം തിയതി ശനിയാഴ്ച വൈകിട്ട് 8 മണിക്ക് നടത്തപ്പെട്ടു. അന്നേ ദിവസം നടന്ന വിശുദ്ധ കുര്‍ബാനക്ക് ക്‌നാനായ സമുദായത്തിന്റെ അമേരിക്കന്‍ മേഖലയുടെ ആര്‍ച്ച് ബിഷപ്പ് അഭി. ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 

വിശുദ്ധ കുര്‍ബാനാനന്തരം നടന്ന റാഫിള്‍ ടിക്കറ്റ് നമ്പര്‍ 1951 ആണ് സമ്മാനാര്‍ഹമായ്. ടെക്‌സാസിലെ, ഹൂസ്റ്റണ്‍ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ ശ്രീ. ബിജു ഇട്ടന്‍ ആണ് സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഉടമ. നറുക്കെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ അഭിവന്ദ്യ മെത്രാപ്പോലീത്താ ഫോണ്‍ വിളിച്ച് ശ്രീ ബിജു ഇട്ടനെ വിവരം അറിയിക്കുകയും അനുമോദനങ്ങളും, ആശംസകളും  നേരുകയും ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഇടവക വികാരി ബഹു. ആകാശ് പോള്‍ അച്ചന്‍ അദ്ധ്യക്ഷത വഹിക്കുകയും, മോര്‍സില്‍വാനോസ് മെത്രാപ്പോലീത്താ യോഗം ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. 

ഇടവകയുടെ കടബാധ്യതകള്‍ തീര്‍ന്നതില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട്, കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഇടവകക്ക് സാധിക്കട്ടെ എന്ന് തിരുമേനി ആശംസിച്ചു. സെന്റ് ജെയിംസ് ദൈവാലയത്തിന് ഉണ്ടായ ഈ വലിയ നേട്ടത്തില്‍ അഹങ്കരിക്കാതെ, സത്പ്രവര്‍ത്തികള്‍ ചെയ്ത് സഭക്കും സമൂഹത്തിനും  നല്ല മാതൃകയായി ഇടവക പ്രവര്‍ത്തിക്കണമെന്ന് അഭിവന്ദ്യ പിതാവ് കല്‍പ്പിച്ചു, റാഫിള്‍ കോര്‍ജിനേറ്റര്‍ ശ്രീ സിമി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടവകയുടെ വൈസ് പ്രസിഡന്റ് ശ്രീ പൗലോസ് കെ പൈലി ആശംസാ പ്രസംഗം നടത്തി. ട്രസ്റ്റി ശ്രീ എല്‍ദോ വറുഗീസ് കണക്ക് അവതരിപ്പിച്ചു. ഈ സംരഭം വിജയമാക്കിത്തീര്‍ത്ത ഇടവക വികാരി ഫാ. ആകാശ് പോളിനേയും, റാഫിള്‍ കോര്‍ഡിനേറ്റര്‍ ശ്രീ സിമി ജോസഫിനേയും അനുമോദിച്ചുകൊണ്ട് ശ്രീ ബിജു കുര്യന്‍ മാത്യു സംസാരിച്ചു. 

ഇരുവര്‍ക്കും ഇടവകയുടെഉപഹാരങ്ങള്‍ അഭി. ആയൂബ് മോര്‍ സില്‍വാനോസ് തിരുമേനി കൈമാറി. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ഇടവകാംഗത്തിനുള്ള പ്രത്യേക സമ്മാനം 50 ടിക്കറ്റുകള്‍ വിറ്റ ശ്രീ. സിമി ജോസഫിന് ലഭിച്ചു. റാഫിള്‍ ടിക്കറ്റ് വില്‍പ്പന വിജയകരമാക്കാന്‍ പ്രയത്‌നിച്ച എല്ലാവരേയും ഇടവക വികാരി നന്ദി അറിയിച്ചു. ഇടവക സെക്രട്ടറി ശ്രീ. രഞ്ചു സഖറിയാ സ്വാഗതവും, ട്രസ്റ്റി എല്‍ദോവറുഗീസ് കൃതജ്ഞതയും പറഞ്ഞു. സണ്ടേസ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ യോഗത്തിന് മാറ്റ് കൂട്ടി. 

സ്‌നേഹ വിരുന്നോടെ പരിപാടികള്‍ സമംഗളം പര്യവസാനിച്ചു. സെന്റ് ജെയിംസ് ഇടവകയുടെ നാനാവിധമായ വളര്‍ച്ചയ്ക്ക് വേണ്ട പ്രചോദനങ്ങള്‍ നല്‍കി, നയിക്കുന്ന ഇടവക മെത്രാപ്പോലീത്താ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ 14ാം സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ച്, ഇടവകയുടെ സ്‌നേഹോപഹാരം ജനുവരി 4ാം തീയതി ഭദ്രാസനാസ്ഥാനത്ത് വച്ച് അഭിവന്ദ്യ തിരുമേനിക്ക് ഇടവക വികാരി കൈമാറി. ഭദ്രാസനത്തെ കെട്ടുറപ്പോടെ നയിക്കാന്‍ തിരുമേനിക്ക് സാധിക്കട്ടെ എന്ന് ഇടവക വികാരി ഫാ. ആകാശ് പോള്‍ ആശംസിച്ചു. സെന്റ് ജെയിംസ് ദൈവാലയത്തിന് തന്നോടുള്ള കരുതലിനും, ആദരവുകള്‍ക്കും തിരുമേനി നന്ദി പ്രകാശിപ്പിച്ചു.

ബിജു ഇട്ടന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന്റെ റാഫിള്‍ ടിക്കറ്റ് വിജയിബിജു ഇട്ടന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന്റെ റാഫിള്‍ ടിക്കറ്റ് വിജയിബിജു ഇട്ടന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന്റെ റാഫിള്‍ ടിക്കറ്റ് വിജയിബിജു ഇട്ടന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന്റെ റാഫിള്‍ ടിക്കറ്റ് വിജയിബിജു ഇട്ടന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന്റെ റാഫിള്‍ ടിക്കറ്റ് വിജയിബിജു ഇട്ടന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന്റെ റാഫിള്‍ ടിക്കറ്റ് വിജയിബിജു ഇട്ടന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന്റെ റാഫിള്‍ ടിക്കറ്റ് വിജയിബിജു ഇട്ടന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന്റെ റാഫിള്‍ ടിക്കറ്റ് വിജയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക