Image

ഒരു മാസം പിന്നിടുമ്പോള്‍ 700 കോടി പിന്നിട്ട് ആമിറിന്റെ ദംഗല്‍

Published on 23 January, 2017
ഒരു മാസം പിന്നിടുമ്പോള്‍ 700 കോടി പിന്നിട്ട് ആമിറിന്റെ ദംഗല്‍


ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ മെഗാഹിറ്റായി കഴിഞ്ഞു. ഡിസംബര്‍ 21ന് അമേരിക്കയിലും 23ന് ഇന്ത്യയിലും ചിത്രം പ്രദര്‍ശനത്തിനെത്തി. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ്ഓഫീസില്‍ 720 കോടി നേടിയിരിക്കുകയാണ് ചിത്രം. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് തന്നെ 378 കോടി ദംഗല്‍ ഇപ്പോള്‍ നേടിയിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതി പികെയെ പിന്തള്ളി ദംഗല്‍ തന്നെ നേടികഴിഞ്ഞു. ആഗോള ബോക്‌സ്ഓഫീസില്‍ പികെ മാത്രമാണ് ഇപ്പോള്‍ ദംഗലിന് മുന്നിലുള്ള എതിരാളി. 792 കോടിയാണ് പികെയുടെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍.

നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ ഗുസ്തി താരവും പരിശീലകനുമായ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ ജീവിതമാണ് പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക