Image

19 ബഹുകെട്ടിടങ്ങള്‍ 10 സെക്കന്‍ഡില്‍ മണ്ണടിഞ്ഞു !

Published on 23 January, 2017
19 ബഹുകെട്ടിടങ്ങള്‍ 10 സെക്കന്‍ഡില്‍ മണ്ണടിഞ്ഞു !

  വുഹാന്‍: ചൈനയില്‍ 19 ബഹുകെട്ടിടങ്ങള്‍ നിമിഷനേരംകൊണ്ട് തകര്‍ത്തുതരിപ്പണമാക്കി. വുഹാന്‍ സിറ്റിയിലാണ് 12 നിലയില്‍ അധികം ഉയരമുള്ള കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തില്‍ തകര്‍ത്തത്. 707 മീറ്റര്‍ ഉയരമുള്ള അംബരചുംബിയായ കെട്ടിടം ഉള്‍പ്പെടുന്ന വ്യാവസായിക നഗരം നിര്‍മിക്കുന്നതിനുവേണ്ടിയാണ് കൂറ്റന്‍ കെട്ടിടങ്ങള്‍ ബോംബ് വച്ചു തകര്‍ത്തത്. 

കോണ്‍ക്രീറ്റും ഗ്ലാസും സ്റ്റീലും കൊണ്ട് നിര്‍മിച്ച 19 വന്‍ കെട്ടിടങ്ങള്‍ നിലംപൊത്താന്‍ വെറും 10 സെക്കന്‍ഡ് സമയം മാത്രമാണ് ചെലവായത്. 1970 ല്‍ നിര്‍മിച്ച കെട്ടിടവും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. ഇവിടുത്തെ താമസക്കാരെ രണ്ടാഴ്ച മുന്പുതന്നെ മറ്റൊരു സ്ഥലത്തേക്കു മാറ്റിയിരുന്നു. കെട്ടിടത്തില്‍ 1.2 ലക്ഷം ഇടങ്ങളിലായി അഞ്ചു ടണ്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചായിരുന്നു കെട്ടിടം തകര്‍ത്തത്. 



തൊട്ടടുത്തു കൂടി കടന്നുപോകുന്ന റെയില്‍വേ ട്രാക്ക്, ഷോപ്പിംഗ് മാള്‍, വൈദ്യുതി സബ് സ്‌റ്റേഷന്‍ എന്നിവയ്‌ക്കൊന്നും കേടുപാടുകള്‍ സംഭവിക്കാതെയായിരുന്നു കെട്ടിടങ്ങള്‍ നശിപ്പിച്ചത്. ഇതാദ്യമായാണ് ചൈനയില്‍ ഇത്തരത്തില്‍ കെട്ടിടങ്ങള്‍ നശിപ്പിക്കുന്നതെന്നും ഇതുകൊണ്ട് തൊഴിലാളികളുടെ നാലുമാസത്തെ ജോലി ലാഭിക്കാന്‍ കഴിഞ്ഞതായും വുഹാന്‍ ഭരണസമിതി അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക