Image

കെസിഎസ് സി ബാസല്‍ കുടുംബ കൂട്ടായ്മയും പുതുവത്സരവും ആഘോഷിച്ചു

Published on 23 January, 2017
കെസിഎസ് സി ബാസല്‍ കുടുംബ കൂട്ടായ്മയും പുതുവത്സരവും ആഘോഷിച്ചു

ബാസല്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ കുടുംബ കൂട്ടായ്മയായ കെസിഎസ് സി ബാസല്‍ വിവിധ പരിപാടികളോടെ വാര്‍ഷികവും പുതുവത്സരവും ആഘോഷിച്ചു. ജനുവരി 14ന് ബാസല്‍ സെന്റ് മരിയന്‍ ദേവാലയ ഹാളില്‍ യോഗത്തില്‍ ഫാ. തോംസണ്‍ ഒസിഡി പുതുവല്‍സര സന്ദേശം നല്‍കി. 

തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ ഫാ. തോംസണ്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് സിബി തോട്ടുകടവില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാലു ചിറയ്ക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ബെന്നി മുട്ടാപ്പിള്ളിയില്‍ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. ഏയ്ഞ്ചല്‍സ് വനിതാ ചാരിറ്റി 2014 ല്‍ നടത്തിയ ആതുരസേവനങ്ങളുടെ വിവരങ്ങള്‍ പ്രസിഡന്റ് ആന്‍സമ്മ മുട്ടാ പ്പിള്ളിയിലും ട്രഷറര്‍ സാലി തിരുതനത്തിലും വിശദീകരിച്ചു. സിമി ചിറയ്ക്കല്‍ ആഘോഷപരിപാടികള്‍ മോഡറേറ്റ് ചെയ്തു. എയ്ഞ്ചല്‍ സെക്രട്ടറി ബോബി ചിറ്റാട്ട് പ്രസംഗിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക