Image

ഉമ്മന്‍ ചാണ്ടി യുകെ സന്ദര്‍ശിക്കുന്നു

Published on 23 January, 2017
ഉമ്മന്‍ ചാണ്ടി യുകെ സന്ദര്‍ശിക്കുന്നു


      ലണ്ടന്‍ : യുകെയിലെ അയര്‍ക്കുന്നം, മറ്റക്കര സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുകെ സന്ദര്‍ശിക്കുന്നു. ഏപ്രില്‍ 29 ന് ബര്‍മിംഗ്ഹാം യുകെകെസിഎ ഹാളിലാണ് സംഗമം. 

27 ന് മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ഉമ്മന്‍ ചാണ്ടിയെ മാഞ്ചസ്റ്റര്‍ മലയാളികളും ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റിയും ചേര്‍ന്ന് സ്വീകരിക്കും. ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 30ന് മാഞ്ചസ്റ്ററിലും മേയ് ഒന്നിന് ലണ്ടനിലും നടക്കുന്ന സ്വീകരണ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് വെസ്റ്റ് മിനിസ്റ്ററില്‍ അദ്ദേഹത്തിന് കേരളത്തിലെ മികച്ച മുഖ്യമന്ത്രിക്കുള്ള അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും. 

ഉമ്മന്‍ചാണ്ട ിയുടെ യുകെ സന്ദര്‍ശനം അയര്‍ക്കുന്നം മറ്റക്കര സംഗമത്തിനുവേണ്ടി സി. ജെ.ജോസഫും ഷൈനു മാത്യുവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ യൂറോപ്പ് കോഓര്‍ഡിനേറ്ററും ഒ ഐസിസി യുകെ നാഷണല്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനറുമായ ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലുമാണ് കോഓര്‍ഡിനേറ്റ് ചെയ്യുന്നത്. 

വിവരങ്ങള്‍ക്ക്: സി.ജെ. ജോസഫ് (അയര്‍ക്കുന്നം മറ്റക്കര സംഗമം), ഷൈനു മാത്യു (അയര്‍ക്കുന്നം മറ്റക്കര സംഗമം ഒ ഐ സി സി യുകെ),
ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ (ഒഐസിസി യുകെ).
+44 161 962 1066.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക