Image

സിറ്റ്‌സര്‍ലന്‍ഡില്‍ മെഡിക്കല്‍, സോഷ്യല്‍ കെയര്‍ വിഭാഗങ്ങളില്‍ 1.34 ലക്ഷത്തോളം ഒഴിവുകള്‍

Published on 23 January, 2017
സിറ്റ്‌സര്‍ലന്‍ഡില്‍ മെഡിക്കല്‍, സോഷ്യല്‍ കെയര്‍ വിഭാഗങ്ങളില്‍ 1.34 ലക്ഷത്തോളം ഒഴിവുകള്‍

      സൂറിച്ച്: മെഡിക്കല്‍, സോഷ്യല്‍ കെയര്‍ ജോലികളില്‍ 2030 ആകുന്‌പോഴേയ്ക്കും സ്വിറ്റ്‌സര്‍ലന്‍ഡില്‍ 1.34 ലക്ഷത്തോളം പേരെ അധികമായി ആവശ്യം വരുമെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് സോഷ്യല്‍ ഇന്‍ഷ്വറന്‍സ് മുന്നറിയിപ്പു നല്‍കി. വൃദ്ധ സംരക്ഷണം, ബുദ്ധിമാന്ദ്യമുള്ളവരുടെ പരിചരണം എന്നീ മേഖലകള്‍ക്കു പുറമെ സൈക്യാട്രി, ലഹരി ചികിത്സ കെയറിലും കുട്ടികള്‍ക്കുള്ള ഡെ കെയറിലുമാണ് ഇത്രയധികം തസ്തികകളില്‍ ജോലിക്കാരെ ആവശ്യമായി വേണ്ടിവരുന്നത്.

സീനിയര്‍ കെയറിനു മാത്രമായി അടുത്ത 15 വര്‍ഷം കൊണ്ട് 1.40 ലക്ഷം ഫുള്‍ ടൈം ജീവനക്കാരെ ആവശ്യമായി വരും. ഇപ്പോള്‍ തന്നെ വൃദ്ധ പരിപാലന സേവനത്തിന് ആളെ തികയാത്ത അവസ്ഥയാണുള്ളത്. ആയുര്‍ദൈര്‍ഘ്യം കൂടുന്നതും ജനസംഖ്യാ വര്‍ധനവുമാണ് ഭാവിയിലെ മെഡിക്കല്‍, സോഷ്യല്‍ കെയര്‍ രംഗത്തെ ആള്‍ക്ഷാമത്തിന് കാരണം. 

യുവതലമുറയെയും പുതുതായി കുടിയേറുന്നവരെയും മെഡിക്കല്‍, സോഷ്യല്‍ കെയര്‍ ജോലികളിലേക്ക് കൂടുതലായി ആകര്‍ഷിച്ച് ഒരു പരിധിവരെ ജീവനക്കാരുടെ ക്ഷാമം മറികടക്കാന്‍ കഴിയുമെന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് സോഷ്യല്‍ ഇന്‍ഷ്വറന്‍സിന്റെ കണക്കുകൂട്ടല്‍.

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക