Image

റിയാദ് നാടകവേദി കുടുംബ സംഗമവും പുസ്തക പ്രകാശനവും നടത്തി

Published on 23 January, 2017
റിയാദ് നാടകവേദി കുടുംബ സംഗമവും പുസ്തക പ്രകാശനവും നടത്തി


      റിയാദ്: റിയാദ് നാടകവേദി * ചില്‍ഡ്രന്‍സ് തിയറ്റര്‍ അംഗങ്ങളുടെ കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ അരങ്ങേറി. പ്രസിഡന്റ് ശ്യാം പന്തളത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സാംസ്‌കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരനും മനഃശാസ്ത്ര വിദഗ്ദനുമായ ഡോ. വേണു തോന്നയ്ക്കല്‍ നിര്‍വഹിച്ചു. പ്രശസ്ത വിദ്യാഭ്യാസ ഉപദേഷ്ടാവും തത്വചിന്തകനുമായ ഡോ. അബ്ദുള്‍ സത്താര്‍ നാടകവേദി മുന്‍ രക്ഷാധികാരി അബ്ദുള്‍ ലത്തീഫ് ജനറല്‍ കണ്‍വീനര്‍ ദീപക് കലാനി ചെയര്‍മാന്‍ വിശ്വനാഥന്‍ ആഷിഖ് വലപ്പാട് എന്നിവര്‍ സംസാരിച്ചു. 2017ലേക്കുള്ള അംഗത്വ വിതരണം ഉദ്ഘാടനം സെലിന്‍ പട്ടത്തില്‍ നിര്‍വഹിച്ചു. അബ്ദുള്‍ റഹ്മാന്‍, നൗഫല്‍ ചെറിയമ്പാടന്‍, ശരത് അശോക് , ജോമോന്‍ ജോസഫ്, നന്ദന്‍ പൊയ്യാറ, ഉവൈസ് എന്നിവര്‍ പരിപാടികകള്‍ക്ക് നേതൃത്വം നല്‍കി. ഏഴാം വാര്ഷികത്തോടനുബന്ധിച്ചു നടന്ന സമ്മാനക്കൂപ്പണ്‍ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ആലൂക്കാസ് ജ്വല്ലറിയും ഹനീന്‍ ട്രേഡിങ്ങും നല്‍കിയ സമ്മാനങ്ങളുടെ വിതരണവും ഫോട്ടോഗ്രാഫി മത്സരത്തില്‍ ജഡ്ജ് ആയിരുന്ന ഷട്ടര്‍ അറേബ്യാ പ്രവര്‍ത്തകരായ അനില്‍കുമാര്‍ തംബുരു ഷബീബ് ഷാബു എന്നിവര്‍ക്ക് മെമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു.

തുടര്‍ന്നു ഡോ. വേണു തോന്നയ്ക്കല്‍ രചിച്ച് ചിന്ത പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പ്രണയത്തിന്റെ രസതന്ത്രം എന്ന പുസ്തകത്തിന്റെ പ്രകാശനവും വിശകലനവും ഡോ. അബ്ദുള്‍ സത്താര്‍ നിര്‍വഹിച്ചു. 
മൂന്ന് ലഘു നാടകങ്ങളും ചടങ്ങില്‍ അരങ്ങേറി. കേരളത്തിലെ സമീപകാല കര്‍ഷക ആത്മഹത്യകള്‍ ചര്‍ച്ച ചെയ്യപ്പെട്ട സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല എന്ന കഥയെ ആസ്പദമാക്കി സായ് നാഥ് മോഹന്‍ സ്വതന്ത്രാവിഷ്‌കാരം നടത്തിയ ഏകപാത്ര നാടകവും ചില്‍ഡ്രന്‍ തിയറ്റര്‍ കണ്‍വീനര്‍ അതുലും വിശ്വനാഥനും കൂടി അവതരിപ്പിച്ച മരണവും ഒരു തമാശയെപ്പോലെ കടന്നു പോകുന്നു എന്ന ചിന്തയുണര്‍ത്തുന്ന ‘രമണന്റെ മരണം’ എന്ന നാടകവും കലാ മത്സരങ്ങളില്‍ കുട്ടികളെക്കാള്‍ ഉപരി മാതാപിതാക്കള്‍ മത്സരിക്കുന്നതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് സാന്ദ്ര സെലിനും നിത്യ മനുവും കൂടി അവതരിപ്പിച്ച കലോത്സവം എന്ന നാടകവും അരങ്ങേറി. പാഹിമ ദീപക്, ശ്രീപാര്‍വ്വതി, നിഹാന്‍, പവിത്രന്‍, ലിജിത്, അശോകന്‍ എന്നിവര്‍ മറ്റ് കലാപരിപാടികള്‍ അവതരിപ്പിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക