Image

എന്‍എസ്എസ് കുവൈറ്റ് മന്നം ജയന്തി ആഘോഷിച്ചു

Published on 23 January, 2017
എന്‍എസ്എസ് കുവൈറ്റ് മന്നം ജയന്തി ആഘോഷിച്ചു


      കുവൈത്ത് സിറ്റി : നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് മന്നം ജയന്തി 2017 ആഘോഷിച്ചു. അബാസിയ ഇന്റര്‍ഗ്രേറ്റഡ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കവിയും സിനിമാ ഗാന രചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ജെയിന്‍, ചലച്ചിത്രനടി ഊര്‍മിള ഉണ്ണി, വേള്‍ഡ് ബോക്‌സിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ അബാസ് സദെയ്ഗി, രക്ഷാധികാരി സുനില്‍ മേനോന്‍, മധു വെട്ടിയാര്‍, പ്രസാദ് പത്മനാഭന്‍ എന്നിവര്‍ ഭദ്രദീപം തെളിച്ച് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

വൈസ് പ്രസിഡന്റ് മധു വെട്ടിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രസാദ് പത്മനാഭന്‍, രക്ഷാധികാരി സുനില്‍മേനോന്‍, വനിതാസമാജം കണ്‍വീനര്‍ ദീപ പിള്ള, ട്രഷറര്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗര്‍ഷോം അവാര്‍ഡ് ജേതാവ് മനോജ് മാവേലിക്കരയെ ശരത് ചന്ദ്രവര്‍മ്മ പൊന്നാടയണിച്ച് ആദരിച്ചു. 10, 12 ക്ലാസുകളിലെ സിബിഎസ്സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ബാലസമാജത്തിലെ കുട്ടികള്‍ക്ക് എന്‍എസ്എസ് കുവൈറ്റിനുവേണ്ടി വയലാര്‍ ശരത്ചന്ദ്ര വര്‍മ മന്നം അക്കാഡമിക് അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ ഗ്രീന്‍ സ്പ്രിംഗ് ഡെപ്യൂട്ടി മാനേജര്‍ ഹര്‍സിമ്രാന്‍ സിംഗ്, മെട്രോ മെഡിക്കല്‍സ് ചെയര്‍മാന്‍ തുടങ്ങി കുവൈറ്റിലെ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. 

തുടര്‍ന്ന് കേരളത്തില്‍ നിന്നെത്തിയ നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ ഭരതനാട്യം, രാകേഷ് ബ്രഹ്മാനന്ദന്‍, അഖില ആനന്ദ്, കീബോര്‍ഡിസ്റ്റ് സുശാന്ത് എന്നിവരുടെ ലൈവ് മ്യൂസിക്കല്‍ ഷോയും വയലാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച മെലഡിയും ഷെയ്‌ജോ അടിമാലിയുടെ കോമഡി സ്‌കിറ്റും അരങ്ങേറി. കുവൈത്ത് ഓയില്‍ മിനിസ്റ്ററുടെ ഭാര്യ ഫാദി അല്‍ മര്‍സൂക്ക് പരിപാടിയില്‍ വിശിഷ്ടാതിഥി ആയിരുന്നു. ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍ ഹരി വി. പിള്ള കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക