Image

കോണ്‍സല്‍ ജനറല്‍ ഡോ. യൂസഫ് സെയ്ദിനു യാത്രയയപ്പ് നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 23 January, 2017
കോണ്‍സല്‍ ജനറല്‍ ഡോ. യൂസഫ് സെയ്ദിനു യാത്രയയപ്പ് നല്‍കി
ഷിക്കാഗോ: ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. യൂസഫ് സെയ്ദിനു ഷിക്കാഗോ കോണ്‍സുലേറ്റില്‍ വച്ചു വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും, വ്യവസായ പ്രമുഖരും ചേര്‍ന്നു യാത്രയയപ്പ് നല്‍കി. 

ഗോപിയോ ഷിക്കാഗോയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ സുനില്‍ ഷാ, ബായിലാല്‍ പട്ടേല്‍, ഇന്ത്യന്‍ കമ്യൂണിറ്റി ഔട്ട് റീച്ചിനെ പ്രതിനധീകരിച്ച് കൃഷ്ണ ബന്‍സാല്‍, രാജസ്ഥാനി അസോസിയേഷന്‍ പ്രസിഡന്റ് റാം ബൈസിനി, ബീഹാറി അസോസിയേഷനെ പ്രതിനിധീകരിച്ച് മൂണ്‍ ഖാന്‍, തമിഴ്‌നാട് അസോസിയേഷനെ പ്രതിനിധീരിച്ച് തമ്പി രാജന്‍, പഞ്ചാബി അസോസിയേഷനെ പ്രതിനിധീകരിച്ച് സാവിന്ദര്‍ സിംഗ്, എന്‍.എഫ്.ഐ.എയെ പ്രതിനിധീകരിച്ച് സോഹന്‍ ജോഷി എന്നിവരും മറ്റു വിവിധ വ്യവസായ പ്രമുഖരും, കോണ്‍സല്‍ ഓഫ് ഇന്ത്യ ഒ.പി. മീന എന്നിവരും ആശംസകള്‍ അറിയിച്ചു.

ഷിക്കാഗോ കോണ്‍സുലേറ്റില്‍ 2013-ലാണ് ഡോ. യൂസഫ് സെയ്ദ് കോണ്‍സല്‍ ജനറലായി അധികാരമേല്ക്കുന്നത്. അമേരിക്കയിലെ ഒമ്പത് സംസ്ഥാനങ്ങളാണ് ഷിക്കാഗോ കോണ്‍സുലേറ്റിന്റെ അധികാര പരിധിയില്‍ വരുന്നത്. ഇന്ത്യക്കാര്‍ക്ക് പ്രയോജനകരമായ പല മാറ്റങ്ങള്‍ മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് ചെയ്യാന്‍ സാധിച്ചു. ഇതിനു മുമ്പ് യമനില്‍ അംബാസിഡര്‍ ആയിരുന്നു. അടുത്ത നിയമനം റിപ്പബ്ലിക് ഓഫ് സീഷെല്‍സില്‍ ഹൈക്കമ്മീഷണര്‍ ആയിട്ടാണ്.
കോണ്‍സല്‍ ജനറല്‍ ഡോ. യൂസഫ് സെയ്ദിനു യാത്രയയപ്പ് നല്‍കികോണ്‍സല്‍ ജനറല്‍ ഡോ. യൂസഫ് സെയ്ദിനു യാത്രയയപ്പ് നല്‍കികോണ്‍സല്‍ ജനറല്‍ ഡോ. യൂസഫ് സെയ്ദിനു യാത്രയയപ്പ് നല്‍കികോണ്‍സല്‍ ജനറല്‍ ഡോ. യൂസഫ് സെയ്ദിനു യാത്രയയപ്പ് നല്‍കികോണ്‍സല്‍ ജനറല്‍ ഡോ. യൂസഫ് സെയ്ദിനു യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക