Image

ജല്ലിക്കെട്ടില്‍ ഒരാള്‍ കൂടെ മരിച്ചു

Published on 23 January, 2017
ജല്ലിക്കെട്ടില്‍ ഒരാള്‍ കൂടെ മരിച്ചു

ചെന്നൈ: ജല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ ഒരാള്‍ കൂടിമരിച്ചു. ശങ്കര്‍ എന്ന പൊലീസുകാരനാണ്‌ മരിച്ചത്‌. ശ്രീവല്ലിപുത്തൂരിലാണ്‌ സംഭവം. ജെല്ലിക്കെട്ടിനിടെ കഴിഞ്ഞ ദിവസം രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.

പുതുക്കോട്ടയിലെ രാപൂസല്‍ ഗ്രാമത്തില്‍ നടന്ന ജെല്ലിക്കെട്ടിലാണ്‌ രണ്ടു പേര്‍ക്ക്‌ ജീവന്‍ നഷ്ടമായത്‌. എസ്‌. മോഹന്‍, രാജ എന്നിവരാണ്‌ മരണപ്പെട്ടിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക