Image

സി.പി.ഐ.എം.എല്‍ റെഡ്‌സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ മോചിപ്പിച്ചു

Published on 23 January, 2017
സി.പി.ഐ.എം.എല്‍ റെഡ്‌സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ മോചിപ്പിച്ചു


കൊല്‍ക്കത്ത: ബംഗാളില്‍ ഭാംഗര്‍ കര്‍ഷക സമര രക്തസാക്ഷികളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയതിനിടെ കാണാതായ സി.പി.ഐ.എം.എല്‍ റെഡ്‌സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ മോചിപ്പിച്ചു. ഐ.ബിയാണ്‌ രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തത്‌. 

24 മണിക്കൂര്‍ തടവില്‍ വെച്ച ശേഷം വൈകീട്ട്‌ 5 മണിക്കാണ്‌ അദ്ദേഹത്തെ വിട്ടയച്ചത്‌. 

ബംഗാളിലേക്ക്‌ പ്രവേശിക്കരുതെന്ന്‌ ഇന്റലിജന്‍സ്‌ അദ്ദേഹത്തോട്‌ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്‌.രാമചന്ദ്രനെ തട്ടിക്കൊണ്ടു പോയ അധികൃതരുടെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ്‌ അദ്ദേഹത്തെ വിട്ടയച്ചത്‌.
കോട്ടയം സ്വദേശിയായ കെ.എന്‍ രാമചന്ദ്രന്‍ ദല്‍ഹി കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. 

ബംഗാള്‍ സന്ദര്‍ശിക്കുന്നതിനായി പോയ അദ്ദേഹത്തെ ഇന്നലെ വൈകിയിട്ട്‌ ഹൗറ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായി വിവരമുണ്ട്‌. പിന്നീട്‌ യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
കര്‍ഷക സമരത്തിന്റെ ഭാഗമായി രാമചന്ദ്രനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തതായിരിക്കാം എന്നാണ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്‌.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക