Image

ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്: പ്രതിനിധി സംഘം ഡ്രെക്‌സല്‍ ഹില്‍സ് ഇടവകയില്‍

വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍ Published on 23 January, 2017
ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്: പ്രതിനിധി സംഘം ഡ്രെക്‌സല്‍ ഹില്‍സ് ഇടവകയില്‍
ഡ്രെക്‌സല്‍ ഹില്‍സ്(പെന്‍സില്‍വേനിയ): മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി  ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം ഇവിടെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഡെലവേയര്‍ വാലിയില്‍ എത്തിച്ചേര്‍ന്ന പ്രതിനിധി സംഘം, കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍, സുവനീയര്‍ പ്രസിദ്ധീകരണം തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഇടവകാംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. ജനുവരി 22 ഞായറാഴ്ചയാണ് കോണ്‍ഫറന്‍സ് ട്രഷറാര്‍ ജീമോന്‍ വറുഗീസ്, സുവനീയര്‍ ബിസിനസ് മാനേജര്‍ ഡോ.ഫിലിപ്പ് ജോര്‍ജ്, കമ്മിറ്റി അംഗങ്ങളായ സജി എം.പോത്തന്‍, വറുഗീസ് പി. ഐസക്ക്, തോമസ് വറുഗീസ് എന്നിവരടങ്ങുന്ന സംഘം ഇടവകയിലെത്തിയത്.

ഇടവക ട്രസ്റ്റി കരുവിള ഏബ്രഹാമിന്റെ രജസിട്രേഷന്‍ സ്വീകരിച്ചുകൊണ്ട് വികാരി ഫാ.സിബി വറുഗീസ് കിക്കോഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജീമോന്‍ വറുഗീസ്, ഡോ.ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍ എന്നിവര്‍ കോണ്‍ഫറന്‍സിന്റെ വിവിധ തലങ്ങളെപ്പറ്റി സംസാരിച്ചു. ഇടവക സെക്രട്ടറിയും ഭദ്രാസന അസംബ്ലി അംഗങ്ങളായ ടോം ചാക്കോ, മലങ്കര അസോസിയേഷന്‍ അംഗം ഏബ്രഹാം തോമസ് എന്നിവരോടൊപ്പം ഇടവകയിലെ ആദ്ധ്യാത്മിക സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ജൂലൈ 12 മുതല്‍ 15 വരെ, പോക്കോണോസിലുള്ള കലഹാരി റിസോര്‍ട്ടിയാണ്. കോണ്‍ഫറന്‍സ് നടക്കുന്നത്. ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സ് നടത്തിപ്പിന് വിപുലമായ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു. ജനുവരി 31 ന് ഡിസ്‌ക്കൗണ്ട് രജിസ്‌ട്രേഷന്‍ അവസാനിക്കും.

ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്: പ്രതിനിധി സംഘം ഡ്രെക്‌സല്‍ ഹില്‍സ് ഇടവകയില്‍ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്: പ്രതിനിധി സംഘം ഡ്രെക്‌സല്‍ ഹില്‍സ് ഇടവകയില്‍ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്: പ്രതിനിധി സംഘം ഡ്രെക്‌സല്‍ ഹില്‍സ് ഇടവകയില്‍ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്: പ്രതിനിധി സംഘം ഡ്രെക്‌സല്‍ ഹില്‍സ് ഇടവകയില്‍ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ്: പ്രതിനിധി സംഘം ഡ്രെക്‌സല്‍ ഹില്‍സ് ഇടവകയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക