Image

സഫിയ അജിത്ത് രണ്ടാം ചരമവാര്‍ഷികം: നവയുഗം സാംസ്‌കാരികവേദി സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു

Published on 23 January, 2017
സഫിയ അജിത്ത് രണ്ടാം ചരമവാര്‍ഷികം: നവയുഗം സാംസ്‌കാരികവേദി സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു
ദമ്മാം: നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, സൗദി അറേബ്യയിലെ കിഴക്കന്‍പ്രവിശ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സഖാവ് സഫിയ അജിത്ത് നമ്മെ വിട്ടുപിരിഞ്ഞിട്ട് രണ്ടുവര്‍ഷം തികയുകയാണ്.  പ്രവാസലോകത്തെ ഏറ്റവും സജീവയായ സാമൂഹിക പ്രവര്‍ത്തകയായിരുന്ന സഫിയ അജിത്ത്, നൂറുകണക്കിന് പ്രവാസികളെ നിയമകുരുക്കുകളിലും, ദുരിതങ്ങളിലും നിന്നും രക്ഷിച്ചിട്ടുണ്ട്. അര്‍ബുദരോഗം ശരീരത്തെ തളര്‍ത്തിയപ്പോഴും,  തളര്‍ന്ന് പോകാത്ത കമ്മ്യൂണിസ്റ്റ് വീര്യത്തിന്റെയും, ഉദാത്തമായ സാമൂഹിക ബോധത്തിന്റെയും ഒരു വലിയ ചരിത്രം അവശേഷിപ്പിച്ചിട്ടാണ് അവര്‍ കടന്നു പോയത്.

2015 ജനുവരി 26ന്  ക്യാന്‌സര് രോഗബാധിതയായി മരണമടഞ്ഞ സഫിയ അജിത്തിന്റെ ഓര്മ്മയ്ക്കായി, നവയുഗം സാംസ്‌കാരികവേദി, കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.

2017 ജനുവരി 27 വെള്ളിയാഴ്ച, രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ  ദമ്മാം അല്‍ അബീര്‍ ഹോസ്പിറ്റലില്‍ വെച്ചാണ്  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നത്. വിദഗ്ധ ഡോക്റ്റര്‍മാര്‍ നയിയ്ക്കുന്ന ജനറല്‍ ചെക്കപ്പ്, കണ്‍സള്‍ട്ടിങ്, കിഡ്‌നി രോഗങ്ങള്‍, ദന്തരോഗങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക പരിശോധനകള്‍ എന്നിവ  ഉള്‍പ്പെടുത്തിയ മെഡിക്കല്‍ ക്യാമ്പില്‍ രോഗികളായ പ്രവാസികള്‍ക്ക് സൗജന്യമായി ചികിത്സയും മരുന്നുകളും നല്‍കും.

വിവിധരോഗങ്ങളാല്‍ കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും, സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിയ്ക്കണമെന്നും നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് സാജന്‍ കണിയാപുരവും, ആക്ടിങ് സെക്രട്ടറി ലീന ഉണ്ണികൃഷ്ണനും  അഭ്യര്‍ത്ഥിച്ചു.
                                                             

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക.

ഷാജി മതിലകം (നവയുഗം ജീവകാരുണ്യവേദി കണ്‍വീനര്‍)       0567103250
ഉണ്ണി പൂച്ചെടിയല്‍ (നവയുഗം കേന്ദ്രരക്ഷാധികാരി)                      0569460643
അരുണ്‍ ചാത്തന്നൂര്‍ (നവയുഗം കോബാര്‍ മേഖല പ്രസിഡന്റ്)  0504983013
ശ്രീകുമാര്‍ വെള്ളല്ലൂര്‍ (നവയുഗം ദമ്മാം മേഖല പ്രസിഡന്റ്)     0550107731

സഫിയ അജിത്ത് രണ്ടാം ചരമവാര്‍ഷികം: നവയുഗം സാംസ്‌കാരികവേദി സൗജന്യമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക