Image

ഷിക്കാഗോ മാര്‍ത്തോമ്മാശ്ലീഹാ കത്തീഡ്രലില്‍ വി. സെബസ്ത്വാനൂസിന്റെ തിരുനാള്‍ ആഘോഷിച്ചു

ബ്രിജിറ്റ് ജോര്‍ജ്‌ Published on 23 January, 2017
ഷിക്കാഗോ മാര്‍ത്തോമ്മാശ്ലീഹാ കത്തീഡ്രലില്‍ വി. സെബസ്ത്വാനൂസിന്റെ തിരുനാള്‍ ആഘോഷിച്ചു
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ്മാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലില്‍ ജനുവരി 22, ഞായറാഴ്ച 11-മണിയുടെ വിശുദ്ധകുര്‍ബാനയോടനുബന്ധിച്ച് സെബസ്ത്യാനൂസ് പുണ്യവാളന്റെ തിരുനാള്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ.ഡോ.ജയിംസ് ജോസഫ്, രൂപതാ പ്രോക്യൂറേറ്റര്‍ റവ.ഫാ പോള്‍ ചാലിശ്ശേരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ഭക്ത്യാദരവുകളോടെ ആഘോഷിച്ചു. പോളച്ചന്‍ തന്റെ സന്ദേശത്തില്‍ വിശ്വാസത്തിന്റെ പേരില്‍ പീഡനങ്ങളനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഈയവസരത്തില്‍ പ്രാര്‍ത്ഥിക്കണമെന്ന് അറിയിച്ചു.

ക്രിസ്തുവില്‍ വിശ്വസിച്ച് വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം കൈവരിച്ച പുണ്യാത്മാവാണ് വി.സെബസ്ത്യാനൂസ്. പഞ്ഞം, പട, വസന്ത എന്നീ മേഘലകളില്‍ ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിച്ചുതരുന്ന മഹാത്മാവാണ് വി.സെബസ്ത്യനൂസെന്ന് ഫാ.പോള്‍ ഓര്‍മ്മപ്പെടുത്തി. തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, കഴുന്നെടുക്കല്‍, തിരുശേഷിപ്പ് വന്ദിക്കല്‍, നേര്‍ച്ചവിതരണം തുടങ്ങിയ ഭക്ത്യാനുകരണങ്ങള്‍ക്കുശേഷം സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ഇടവകയിലെ അതിരമ്പുഴ നിവാസികള്‍ ചേര്‍ന്നാണ് തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്.

ബ്രിജിറ്റ് ജോര്‍ജ്‌

ഷിക്കാഗോ മാര്‍ത്തോമ്മാശ്ലീഹാ കത്തീഡ്രലില്‍ വി. സെബസ്ത്വാനൂസിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക