Image

ഫൊക്കാനാ കേരളാ ഗവണ്മെന്റ് ടൂറിസം പ്രോജക്ട്, ഫൊക്കാനയുടെ സ്വപ്ന പദ്ധതി :ജോര്‍ജി വര്‍ഗീസ്

സ്വന്തം ലേഖകന്‍ Published on 24 January, 2017
ഫൊക്കാനാ കേരളാ ഗവണ്മെന്റ് ടൂറിസം പ്രോജക്ട്, ഫൊക്കാനയുടെ സ്വപ്ന പദ്ധതി :ജോര്‍ജി വര്‍ഗീസ്
 ഫൊക്കാനാ കേരളാഗവണ്മെന്റ് ടൂറിസം പ്രോജക്ട്, ഫൊക്കാനയുടെ സ്വപ്ന പദ്ധതി ആയിരിക്കുമെന്ന് ഫൊക്കാനാ ട്രസ്റ്റിബോര്‍ഡ് ചെയര്മാന്‍ ജോര്‍ജി വര്‍ഗീസ് പറഞ്ഞു .താമ്പാ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫൊക്കാനയുടെ പുതിയ ഭരണസമിതിയുടെ ഡ്രീം പ്രോജക്ടായി ഇത്തവണ
അവതരിപ്പിക്കുന്ന 'ഫൊക്കാനാ കേരളാ ടുറിസം പ്രോജക്ട് '
കേരളത്തിന്റെ ടൂറിസം വികസനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. വളരെ വ്യക്തമായി പഠിച്ചു ഫൊക്കാനാ കേരളാ ഗവണ്മെന്റിനു സമര്‍പ്പിക്കുന്ന പ്രോജക്ടിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കും .ആനി ദിവസം ഫൊക്കാനയുടെ ടൂറിസം പ്രോജക്ട് ഉള്‍പ്പെടെയുള്ള നിരവധി ജീവ കാരുണ്യപദ്ധതികള്‍ക്കും തുടക്കമാകും.

ഫൊക്കാനയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച സ്ഥലമാണ് ഫ്‌ലോറിഡ .നിരവധി നേതാക്കളെ ഫൊക്കാനയ്ക്കു സമ്മാനിച്ച സ്ഥലം കൂടിയാണിതു് .അതുകൊണ്ടു തന്നെ ഫൊക്കാന യുടെ പ്രവര്‍ത്തനങ്ങളില്‍ ഫ്‌ളോറിഡയുടെ പ്രധ്യാന്യം ഉണ്ടാകണം. ഫൊക്കാനയുടെ നിരവധി പ്രവര്‍ത്തനങ്ങള്‍, കണ്‍വന്‍ഷനുകള്‍ അടക്കം ഏറ്റവും ഭംഗിയായി നടത്തിയ റീജിയന്‍ കൂടിയെന്ന് ഫ്‌ലോറിഡ റീജിയന്‍.

അതുപോലെ തന്നെ നമ്മുടെ പരമ്പരാഗതമായ കലകള്‍ക്കെല്ലാം കേരളത്തേക്കാള്‍ ഉപരി വലിയ പ്രാധാന്യത്തോടുകൂടി നാം ഇവിടെ സംഘടിപ്പിക്കുന്നു ,നമ്മുടെ കുഞ്ഞായങ്ങള്‍ അത് ഭംഗിയായി നിര്‍വഹിക്കുന്നു .ഇനിയും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വരുവാനുള്ള പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്കണം. അതിനു രക്ഷകര്‍ത്താക്കള്‍, സംഘടനാപ്രവര്‍ത്തകര്‍ ഒക്കെ സജീവമായി രംഗത്തിറങ്ങണം. യുവജനങ്ങളെ ഫൊക്കാനയില്‍ സജീവമാക്കണം.മലയാളി സംഘടനകള്‍ അതിനു മുന്‍കൈ എടുക്കണം. അതിനു ഫൊക്കാനയുടെ സഹായം ഉണ്ടാകും .ഫൊക്കാന അതിനു വേദിയൊരുക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനാ കേരളാ ഗവണ്മെന്റ് ടൂറിസം പ്രോജക്ട്, ഫൊക്കാനയുടെ സ്വപ്ന പദ്ധതി :ജോര്‍ജി വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക